News

തൃശ്ശൂര്‍, കോഴിക്കോട്,എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌ക്കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിലുമാണ് അവധി

തൃശ്ശൂര്‍, കോഴിക്കോട്,എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌ക്കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിലുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്, ഐസി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. 

ആരോഗ്യവിദ്യാഭ്യാസ കാര്യാലയം നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു. കേരള,മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയുടെ വെള്ളിയാഴ്ചവരെയുള്ള പരീക്ഷകളും മാറ്റിവെച്ചു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close