Channel

ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് വീണ്ടും വരുന്നു

തിരുവനന്തപുരം: മലയാളചലച്ചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡിസ്റ്റേഴ്സിന്റെ മൂന്നാമത് സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു. ഒക്ടോബര് 2 മുതല്‍ എല്ലാ ശനി ,ഞായര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് ഷോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി ,ടിനി ടോം എന്നിവര്‍ക്കൊപ്പം പ്രസിദ്ധചലച്ചിത്രതാരം റായ് ലക്ഷ്മിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി കോമഡി സ്റ്റാര്‍സ് സീസണ്‍ 3 യ്ക്ക് ആരംഭംകുറിച്ചു. സജുനവോദയ , നോബി , സാജന്‍ പള്ളുരുത്തി , ബിജു കുട്ടന്‍ തുടങ്ങി നിരവധിഹാസ്യതാരങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിവിധ ഓഡിഷനുകളൂടെ തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഹാസ്യത്തിന്റെ ഈ മാമാങ്കവേദിയില്‍ പോരാട്ടത്തിനായി എത്തുന്നത്. വിവിധ എപ്പിസോഡുകളിലായി ചലച്ചിത്രരംഗത്തെ പ്രമുഖര്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കോമഡി സ്റ്റേഴ്സിന്റെ വേദിയില്‍ എത്തും . ബൈജു ജി മേലിലായാണ് ഈ ഷോയുടെ ഡയറക്ടര്‍

 

Read more topics:
Show More

Related Articles

Close