News

ലിസി ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം; ശ്വാസകോശത്തെ ബാധിച്ച ഇൻഫെക്ഷൻ നീക്കിയപ്പോൾ വൃക്കകൾ തകരാറിലായി;

പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തില്‍ എറണാകുളത്തെ ലിസി ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. എറണാകുളം പിഴലയില്‍ വടക്കേടത്ത് വീട്ടില്‍ സേവ്യറാ(58)ണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഈ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായതായി ചൂണ്ടിക്കാട്ടി എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ആശുപത്രിയിലെ ഡോക്ടര്‍ ബോണ്‍ സെബാസ്റ്റ്യന്‍, രണ്ട് ഡ്യൂട്ടി നഴ്സുമാര്‍, ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ്. അന്നേദിവസം ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ലേഡി ഡോക്ടര്‍ എന്നിവര്‍ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേണഷണം തുടങ്ങി.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിതാവിന് വേണ്ട ശ്രദ്ധ നല്‍കിയില്ലെന്നും ചികിത്സയിലുള്ള പിഴവാണ് മരണത്തിന് കാരണമെന്നുമാണ് മകന്‍ ഷവിന്‍ മറുനാടന്‍ മലയാളിയോടും പറഞ്ഞു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂലൈ 27ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേവ്യര്‍ ഓഗസ്റ്റ് 6ന് വെളുപ്പിനാണ് മരിച്ചത്. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ സേവ്യറിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. അവിടെ ഐസിയുവില്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ മറ്റൊരു നല്ല ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ലിസി ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ തന്നെ സേവ്യറെ ലിസിയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍ പറയുകയും കൂടെ ഒരു ജൂനിയര്‍ ഡോക്ടറെ ആശുപത്രി വരെ കൂടെ വിടുകയും ചെയ്തു. എന്നാല്‍ ചെന്ന ദിവസം തന്നെ മോശം അനുഭവമാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും.

ആശുപത്രിയുടെ പുറത്ത് പത്ത് പതിനഞ്ച് മിനിറ്റ് ആംബുലന്‍സില്‍ തന്നെ അപ്പച്ചന് കിടക്കേണ്ടി വന്നുവെന്നും ഷിവിന്‍ പറയുന്നു. മാത്രമല്ല രോഗിയെ പ്രവേശിപ്പിച്ച് വേണ്ട ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതിന് പകരം ചികിത്സ നല്‍കാന്‍ വൈകുകയായിരുന്നു. ഇത് കണ്ട് രോഗിയുടെ കൂടെയുണ്ടായിരുന്ന ഡോക്ടര്‍ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും നിങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിട്ട് വേണം കൊണ്ടുവരാന്‍ എന്നാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്നും ഷിവിന്‍ ആരോപിക്കുന്നു. ഇതെല്ലാം കഴിഞ്ഞ് സേവ്യറിനെ ഐസിയുവിലും പിന്നീട് അവിടെ നിന്നും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. പനി ബാധിച്ച് ഇന്‍ഫെക്ഷന്‍ ആയതാണെന്ന് കണ്ടെത്താന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടിവന്നു. ഇന്‍ഫെക്ഷന്‍ ശ്വാസകോശത്തെയും വൃക്കയെയും ബാധിച്ചിരുന്നു. എന്നാല്‍ ചികിത്സയിലൂടെ ശ്വാസകോശത്തെ ബാധിച്ച ഇന്‍ഫെക്ഷന്‍ പൂര്‍ണ്ണമായും ഇല്ലാതായി. വൃക്കയുടെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തുന്നതിനായ് ഡയാലിസിസ് ചെയ്യണമെന്ന് പറയുകയും ചെയ്തു. അങ്ങനെ അഞ്ച് ആറ് തവണ ഡയാലിസിസ് ചെയ്തു. ഒരു തവണ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഡയാലിസിസ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഡയാലിസിസ് ചെയ്യുന്നതിന് മുമ്പ് കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒപ്പിട്ട് നല്‍കുകയും വേണം. എന്നാല്‍ പല തവണയും ഡയാലിസിസിന് ശേഷം മാത്രമാണ് ഒപ്പ് വാങ്ങിയതെന്ന് സേവ്യറിന്റെ മകന്‍ ഷിവിന്‍ പറയുന്നു.

ആദ്യമെല്ലാം പ്രശ്‌നമൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നവര്‍ പിന്നീട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചില ദിവസങ്ങളില്‍ കുറവുണ്ടെന്നും ചില ദിവസങ്ങളില്‍ കൂടുതലാണെന്നും പറഞ്ഞു. ഇങ്ങനെ കേട്ടതോടെ തങ്ങള്‍ തകര്‍ന്ന് പോയെന്ന് ഷിവിന്‍ പറയുന്നു. മത്രമല്ല തന്റെയും വീട്ടുകാരുടെയും വിഷമം കണ്ട് മറ്റൊരു രോഗിയുടെ ബൈസ്റ്റാന്റര്‍ വന്ന് കാര്യം തിരക്കുകയും പിന്നീട് ഡോക്ടറിനോട് നേരിട്ട് അച്ഛന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാല്‍ എന്തെങ്കിലും അറിയാന്‍ ഉണ്ടെങ്കില്‍ നേരിട്ട് ചോദിക്കണമെന്നും നാട്ടുകാരെ വിട്ടല്ല ചോദിക്കേണ്ടതുമെന്നെല്ലാം പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെടുകയായിരുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close