News

രോഗലക്ഷണമുള്ളവര്‍ കറങ്ങി നടന്നാല്‍ 3 വര്‍ഷം തടവ്; 10,000 രൂപ പിഴ

കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ്  കേരളം..ഇന്നലെ സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 24 ആയി...ു. മലപ്പുറത്ത് രണ്ടുപേര്‍ക്കും കാസര്‍കോഡ് ഒരാള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കര്‍ശന നടപടിയാമഅ സര്‍ക്കാര്‍ സ്‌ഴീകരിക്കുനനത്...രാഗ ലക്ഷണങ്ങള്‍ മറച്ചുവച്ചു കോവിഡ് പടരാന്‍ കാരണക്കാരാവുന്നവര്‍ രോഗം സുഖപ്പെട്ട ശേഷം കടുത്ത നിയമനടപടി നേരിടേണ്ടി വരും. 3 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യും. ഇന്ത്യന്‍ ശിക്ഷാ നിയമം, കേരള പൊലീസ് ആക്ട്, കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം ലഭിച്ചു.

രോഗപ്പകര്‍ച്ച തടയാന്‍ വീട്ടിലോ ആശുപത്രികളിലോ ഐസലേഷന്‍ വാര്‍ഡിലോ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ പുറത്തു പോകുന്നതു കുറ്റകരമാണ്.ഇങ്ങനെയുല്‌ളവര്‍കകെതിരെയാണഅ ശിക്ഷ വിധിക്കുക... കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചുവന്നു 28 ദിവസം വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്കും രോഗപ്പകര്‍ച്ച തടയല്‍ നിയമം ബാധകമാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തു ചുറ്റിക്കറങ്ങുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ അടക്കം കേസില്‍ തെളിവായി സ്വീകരിക്കും.ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 269: പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകര്‍ച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുക. 6 മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.കേരള പൊലീസ് നിയമംവകുപ്പ് 118 (ഇ): അറിഞ്ഞുകൊണ്ടു പൊതുജനങ്ങള്‍ക്ക് അപായമുണ്ടാക്കുന്നതോ പൊതുസുരക്ഷയ്ക്കു വീഴ്ചവരുത്തുന്നതുമായ പ്രവൃത്തി ചെയ്യുക. 3 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും.

 കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമം വകുപ്പ് 71, 72, 73: സ്വന്തം സാന്നിധ്യം മറ്റുള്ളവരുടെ ആരോഗ്യത്തിനു ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ടു ബോധപൂര്‍വം പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു രോഗപ്പകര്‍ച്ചയ്ക്കു കാരണമാകുന്നതും. ഇങ്ങനെയുള്ളവരെ നിയമപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു നീക്കാന്‍ അധികാരികള്‍ക്ക് അനുവാദം നല്‍കു

അതേസമയം 12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. 2297 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്.വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടി വന്നു. സ്വയം നിയന്ത്രണം പാലിക്കാന്‍ ജനങ്ങളും തയ്യാറായി. എന്നാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ചില പ്രതിസന്ധികളും രൂപപ്പെട്ടു. വ്യാപാരമേഖലയിലും തൊഴില്‍ മേഖലയിലും ഒരു സ്തംഭനാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. സാമൂഹിക ജീവിതം അതേ രീതിയില്‍ തുടര്‍ന്നു കൊണ്ടു തന്നെ കൊവിഡ് വൈറസിനെതിരെയുള്ള ജാഗ്രത തുടരണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ബസ്, ഓട്ടോ, വിമാനത്താവളങ്ങള്‍ അടക്കമുള്ള യാത്രസംവിധാനങ്ങളെല്ലാം യാത്രാക്കാരില്ലാതെ പ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ പോലും കോടികളുടെ കുറവുണ്ടായി. സ്വകാര്യബസ് മേഖലയ്ക്കും വലിയ നഷ്ടം വന്നു. ഇതു കണക്കിലെടുത്ത് മോട്ടോര്‍ വാഹന ടാക്സ അടയ്ക്കുന്നതില്‍ ബസുടമകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close