News
രോഗം ഇല്ലെങ്കിലും ഒരു പക്ഷെ ഏത് നിമിഷവും നിങ്ങളും ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയേണ്ടി വന്നേക്കാം..ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയേണ്ടി വന്നാല്‍ ഭയപ്പെടുകയോ നിരാശപ്പെടുകയോ വേണ്ട..കാരണം ഈ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടിപൊളിയാണ്..
നിങ്ങള്‍ക്ക് വേണ്ടതെല്ലാം അവിടെ ലഭ്യമാണ്..മൊബൈലും ഇന്റര്‍നെറ്റും പുസ്തകങ്ങളും മുതല്‍ എല്ലാം ....
ഐസൊലേഷന്‍ ക്യാമ്പില്‍ താമസിക്കേണ്ടിവരുന്ന 28 ദിവസവും ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരില്ലെന്ന് ഉറപ്പുതരുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.ഓരോ മണിക്കൂറും ഐസൊലേഷന്‍ വാര്‍ഡ് വൃത്തിയാക്കും. വൃത്തിയായ ശൗചാലയങ്ങളാണ്. ക്യാമ്പിലെത്തിയിരിക്കുന്നവര്ക്കായുള്ള വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ആവശ്യപ്പെടുമ്പോള്‍ ലഭ്യമാവും..
നിരീക്ഷണത്തിലാണെങ്കിലും ഇഷ്ടഭക്ഷണം വേണ്ടെന്നുവെക്കേണ്ടിവരില്ല. ആവശ്യമെങ്കില്‍ രോഗിയുടെ താത്പര്യമനുസരിച്ചുള്ള ഭക്ഷണമെത്തിക്കാന്‍ അധികൃതര്‍ തയ്യാറാണ്. ഇവരുടെ ഡയറ്റെല്ലാം ശ്രദ്ധിക്കാന്‍ താത്കാലികമായി ഡയറ്റീഷ്യനെ നിയമിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. ഇറ്റലിയില്‍നിന്നുവന്ന, കൊറോണ ബാധിതനായ മൂന്നുവയസ്സുകാരന് പാസ്ത വാങ്ങിനല്‍കിയ കാര്യം കഴിഞ്ഞദിവസം കളക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കിയിരുന്നു.പാസത കഴിച്ച ആരോഗയ്വാനായിട്ടാമഅ അവര്‍ അവിടെ ചികിത്സയില്‍ കഴിയുന്നത്..രോഗലക്ഷണങ്ങളുള്ളവര്‍ക്ക് കൊറോണ ഭീതി ഒഴിവാക്കാന്‍ എല്ലാദിവസവും കൗണ്‍സലിങ് ലഭിക്കും. സംശയങ്ങള്‍ തീര്‍ക്കാനും ആശങ്കകളും പ്രശ്നങ്ങളും പങ്കുവെക്കാനും ഇതുവഴി സാധിക്കും.പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഇന്റര്‍നെറ്റ് കണക്ഷന് എന്നിവയെല്ലാം അനുവദനീയം. ക്യാമ്പില്‍ കഴിയുന്ന ദിവസങ്ങളില്‍ 'വര്‍ക്ക് ഫ്രം ഹോം' ഓപ്ഷനുണ്ടെങ്കില്‍ ജോലി നിങ്ങള്‍ക്ക് തുടരാനാവും. പഠിക്കേണ്ടവര്‍ക്ക് പഠിക്കാനും ജോലിസംബന്ധമായ കാര്യങ്ങള്‍ ചെയ്യാനും ഒരുതരത്തിലുള്ള നിയന്ത്രണവുമില്ല.ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കാന്‍ നാല് ഷിഫ്റ്റുകളിലായി നഴ്സുമാരെത്തും. ഇതുകൂടാതെ, അധികൃതര്‍ ദിവസവും നാലുമുതല്‍ അഞ്ചുവട്ടംവരെ രോഗികളെ വിളിച്ച് ക്ഷേമാന്വേഷണം നടത്തും. അവശ്യഘട്ടത്തില്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന വാട്സാപ്പ് നമ്പര്‍വഴി കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. ഫത്താവുദ്ദീന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്.എം.ഒ. ഡോ. ഗണേഷ് മോഹന്‍ എന്നിവരെ ബന്ധപ്പെടാന്‍ സാധിക്കും.ഐസൊലേഷന്‍ വാര്‍ഡ് ഭയപ്പെടേണ്ട ...അതേസമയം
കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് റിപ്പോര്‍ട്ട് പുറത്ത് വരാത്ത സാഹചര്യത്തില്‍ ഭയക്കേണ്ട കാര്യമില്ല. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ അക്കാര്യം കണ്ട്രോള് റൂമില്‍ അറിയിക്കണം. പ്രോട്ടോക്കോളിന്റെ ഭാഗമായി അവര്‍ 28 ദിവസം ഹോം ക്വാറന്റൈനില്‍ ( വീട്ടില്‍ ഏകാന്ത വാസം) തുടരണം. ചില സ്ഥലങ്ങളില്‍ ഇങ്ങനെ വന്നവരുടെ വീടുകളില്‍ കല്യാണം നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കല്യാണമൊക്കെ മാറ്റിവച്ചാലും കുഴപ്പമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ കൂട്ടത്തോടെ അസുഖം വന്നാല്‍ അത് വലിയ അപകടമാകും. 14 ദിവസം ഇന്‍കുബേഷന്‍ കാലയളവാണ്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ജീവിത പ്രയാസം ഉണ്ടെങ്കില്‍ അതൊക്കെ പരിഹരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടി എടുക്കും.