News

വീട്ടമ്മയുടെ മരണം അറിഞ്ഞ കുടുംബം വന്നത് ഇറ്റലിയില്‍ നിന്ന്.. ക്വാറന്റൈന്‍ കാലത്ത് അന്ത്യചുംബനവും

കൊറോണ പേടി കേരളത്തെ ഗ്രസിച്ചിരിക്കെ കോട്ടയം കുറുപ്പന്തറയിൽ നിന്ന് വേറിട്ടൊരു കൊറോണ കഥ. ഇറ്റലിയിൽ നിന്നും കോട്ടയം കുറുപ്പന്തറയിൽ കഴിഞ്ഞ ഞായറാഴ്ച സംസ്‌കാര ചടങ്ങിനു എത്തിയ കുടുംബത്തിനു നിലവിൽ കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ല. ഇവർ ഹോം ക്വാന്റൈൻ വിധേയമായിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ സംസ്‌കാര ചടങ്ങിനു എത്തിയ ജനങ്ങൾ ആശങ്കയിലാണ്. കുടുംബം ക്വാറന്റൈൻ കാലാവധിയിലിരിക്കെയാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. അന്ത്യ ചുംബനം അടക്കമുള്ള ചടങ്ങുകൾ സംസ്‌കാര ചടങ്ങിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് കൊറോണയുണ്ടോ എന്നുള്ള ടെസ്റ്റുകൾ ഇതുവരെ നടത്തിയിട്ടില്ല. അഞ്ഞൂറോളം പേരാണ് സംസ്‌ക്കാര ചടങ്ങുകൾക്ക് എത്തിയത്. കുടുംബത്തിനു കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ നാലംഗങ്ങളിൽ ആർക്കെങ്കിലും കൊറോണയുണ്ടെങ്കിൽ അത് സംസ്‌ക്കാര ചടങ്ങുകൾക്ക് എത്തിയവരെ ബാധിക്കില്ലേ എന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആശങ്ക. ഈ ആശങ്കയ്ക്ക് ഇതുവരെ പരിഹാരവുമുണ്ടായിട്ടില്ല.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ടെസ്റ്റുകൾക്ക് വിധേയമാകാൻ വിധേയമാകാൻ കുടുംബം തയ്യാറാണെങ്കിലും ടെസ്റ്റുകൾ ആരോഗ്യവകുപ്പ് നടത്തിയിട്ടില്ല. കൊറോണ ടെസ്റ്റ് ഇവർക്ക് നടത്തിയിരുന്നെങ്കിൽ ആശങ്ക ദുരീകരിക്കാം എന്നാണ് ജനങ്ങളുടെ പ്രതികരണം. സംസ്‌കാര ചടങ്ങുകളിൽ ഒട്ടുവളരെ പേർ പങ്കെടുത്തിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. അത് തന്നെ ദിവസങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കയും അധികരിക്കുകയാണ്. നിലവിൽ കൊറോണ പേടി ഇവിടെ ശക്തമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർ വളരെ അധികമാണ്. ഇവർ ആരൊക്കെ വരുന്നു, പോകുന്നു എന്നൊന്നും നാട്ടുകാരിൽ പലർക്കും അറിയില്ല. ഈ പ്രശ്‌നം നിലനിൽക്കെയാണ് വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുകയും ഇറ്റലിയിൽ നിന്നെത്തിയ മക്കൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരിക്കുന്നത്. 

ഇറ്റലിയിൽ തന്നെയുള്ള മകളുടെ ഭർത്താവ് നേരത്തെ തന്നെ നാട്ടിൽ എത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ ശേഷമാണ് മക്കൾ കഴിഞ്ഞയാഴ്ച ഇറ്റലിയിൽ നിന്നും എത്തിയത്. വീട്ടമ്മയുടെ മകളുടെ ഭർത്താവിവിന്റെ ക്വാറന്റൈൻ കാലാവധി ഏകദേശം കഴിഞ്ഞിട്ടുണ്ട്. മകളും സഹോദരങ്ങളും അടക്കമുള്ളവർ ക്വാറന്റൈൻ കാലാവധിയിലാണ്. മകളുടെ ഭർത്താവ് ഇവരുമായി ഇടപഴകിയതിനാൽ ഭർത്താവും ക്വാറന്റൈൻ പരിധിയിൽ വരും. പക്ഷെ ക്വാറന്റൈനിൽ ഈ കുടുംബം തുടർന്നിരിക്കെ തന്നെയാണ് സംസ്‌കാര ചടങ്ങുകളിൽ ഇവർ പങ്കെടുക്കുന്നത്. ഇതോടെയാണ് ജനങ്ങളുടെ ആശങ്കകൾ അധികരിക്കുന്നത്. ഇവർക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ടെസ്റ്റുകൾക്ക് ആരോഗ്യവകുപ്പ് മുൻകൈ എടുക്കുന്നുമില്ല. ജനങ്ങൾ ആശങ്കയിൽ അകപ്പെടുമ്പോൾ കുടുംബത്തിന്റെ പ്രശ്‌നങ്ങളും ഏറുകയാണ്.

Read more topics: # kottayam, # kk shylaja, # corona virus,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close