India

"ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നാല്‍ മാത്രമേ രാജ്യത്തെ കൊവിഡ് അവസാനിക്കൂ": നിത്യാനന്ദ

ഡല്‍ഹി: താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ രാജ്യത്തെ കൊവിഡ് ദുരന്തം അവസാനിക്കൂവെന്ന് രാജ്യംവിട്ട ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭക്തന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ മറുപടി. ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതാണ് അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കൊവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും നിത്യാനന്ദ മറുപടി നല്‍കുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് കൈലാസയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു.

 

 

Show More

Related Articles

Close