Kerala

എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍;പോലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത് ലോക്കല്‍ കമ്മിറ്റി അംഗത്തെ

കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐ പ്രവര്‍ത്തകന്‍  അറസ്റ്റില്‍. ലോക്കല്‍ കമ്മിറ്റി അംഗം അന്‍സാര്‍ അലിയാണ് അറസ്റ്റിലായത്. പോലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു. 

എന്നാല്‍ സിപിഐ പ്രവര്‍ത്തകന്റെ അറസ്റ്റ് പ്രതികാര നടപടിയെന്ന് പി രാജു. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതിനുള്ള പ്രതികാരനടപടിയെന്ന് സിപിഐ. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങ്ള്‍ പാലിക്കാതെ. കൊച്ചി എസ്പിയെ സിപിഐ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചിട്ടില്ല. അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി രാജു. 

 

Show More

Related Articles

Close