News

വായു ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതലുകളുമായി ഗുജറാത്ത്; കച്ച് ജില്ലയില്‍ നിന്നും പതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; 60 ലക്ഷം പേരെ വായു ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍; നാളെ പുലര്‍ച്ചെ ഗുജറാത്ത് തീരത്തെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

അഹമ്മദാബാദ്: അറബികടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് അതീതീവ്രചുഴലിക്കാറ്റായി. ഗുജറാത്തിലെ വെരാവലിന് തെക്ക് 30 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍. നാളെ പുലര്‍ച്ചെ ഗുജറാത്ത് തീരത്തെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം.  ഗുജറാത്തിലെ തെക്ക് പടിഞ്ഞാറന്‍ ജില്ലകളിലെ തീരവാസികളെ ഒഴിപ്പിക്കുന്നു.

വായു ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതലുകളുമായി ഗുജറാത്ത്. കച്ച് ജില്ലയില്‍ നിന്നും പതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. 60 ലക്ഷം പേരെ വായു ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍. കര, നാവിക, തീരസംരക്ഷണം സജ്ജമാക്കി. കേരളം വായുവിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. നാലര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയാണ് അനുഭവപ്പെടുന്നത്. പരപ്പനങ്ങാടി വള്ളിക്കുന്ന് ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി സ്വദേശി മുസമ്മിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അതേസമയം, 'വായു' ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പ് ഉണ്ട്.അറബിക്കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുത്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Read more topics: # cyclone, # gujarath, # Vayu,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close