Kerala

പാലക്കാട് എആര്‍ ക്യാമ്പിലെ പോലീസ് കുമാറിന്റെ മരണം: ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍; പീഡനത്തെ തുടര്‍ന്ന് കുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്

പാലക്കാട് എആര്‍ ക്യാമ്പിലെ പോലീസ് കുമാറിന്റെ മരണത്തില്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍. സുരേന്ദ്രന്‍ അറസ്റ്റില്‍. പീഡനത്തെ തുടര്‍ന്ന് കുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.  കഴിഞ്ഞ 31 ന് സുരേന്ദ്രന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. 

സംഭവത്തില്‍ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എം.റഫീക്ക്, ഹരി ഗോവിന്ദന്‍, മഹേഷ്, മുഹമ്മദ് ആസാദ്, എസ് ശ്രീജിത്ത്, കെ വൈശാഖ്, ജയേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.കുമാറിന്റെ അനുവാദമില്ലാതെ സാധനങ്ങള്‍ പുറത്തിട്ടവരേയും ഫോണ്‍ വാങ്ങിവെച്ചവരേയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്ത കുമാര്‍ ജാതീയമായ ആക്ഷേപത്തിന് ഇരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നുമുള്ള ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് എസ്പി അറിയിച്ചു.കുമാറിന്റെ മരണ കാരണം ജാതീയ ആക്രമണമാണെന്ന് ഭാര്യയും ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close