India

വീടിനുള്ളില്‍ ഒറ്റപ്പെട്ട വയോധികയെ തീവച്ച് കൊലപ്പെടുത്തി കലാപകാരികള്‍; കൊല്ലപ്പെട്ടത് 85കാരിയായ അക്ബാരി

ന്യൂഡല്‍ഹി: തീവയ്പും കൊള്ളയും നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ 85 വയസുള്ള വയോധികയും കൊല്ലപ്പെട്ടു. ഇവരെ കലാപകാരികള്‍ തീവച്ചുകൊല്ലുകയായിരുന്നു. ചൊവ്വാഴ്ച ഖജൂരി ഖാസിനു സമീപം ഗാമ്രി എക്‌സ്റ്റെന്‍ഷനിലായിരുന്നു സംഭവം. വസ്ത്ര വ്യാപാരിയായ മുഹമ്മദ് സയീദ് സല്‍മാനിയുടെ മാതാവ് അക്ബാരിയാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് അക്രമികള്‍ സല്‍മാനിയുടെ വീട്ടില്‍ ഇരച്ചുകയറിയത്. ഈ സമയം പാല്‍വാങ്ങാനായി സല്‍മാനി പുറത്തായിരുന്നു. ഇളയമകനാണ് അക്രമികള്‍ വീട്ടില്‍ കയറിയ വിവരം സല്‍മാനിയെ അറിയിക്കുന്നത്. മകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വേഗത്തിലെത്തിയ സല്‍മാനികാണുന്നത് പ്രദേശത്തെ വീടുകളും കടകളും നിന്നുകത്തുന്നതാണ്. സല്‍മാനിയുടെ നാല് നില വീടും അക്രമികള്‍ കത്തിച്ചു.

വീട്ടുകാര്‍ എല്ലാവരും വീടിന്റെ മുകള്‍ നിലയില്‍ അഭയം തേടിയതിനാല്‍ രക്ഷപെട്ടു. എന്നാല്‍ വയോധികയായ അക്ബാരിക്ക് മുകളിലേയ്ക്കു പോകാനായില്ല. ഇവര്‍ ഇവരുടെ മുറിക്കുള്ളില്‍ അകപ്പെട്ടു. ആളിക്കത്തിയ തീ അക്ബാരിയേയും വിഴുങ്ങി. പത്തു മണിക്കൂറിനു ശേഷം ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനു ശേഷമാണ് അക്ബാരിയുടെ മൃതദേഹം പുറത്തെടുത്തത്. വീടിന്റെ ഒന്നാം നിലയില്‍ തയ്യല്‍ കടയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനും അക്രമികള്‍ തീയിട്ടു. വീട് കൊള്ളയടിക്കുകയും ചെയ്തു. എട്ട് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കലാപകാരികള്‍ കൊള്ളയടിച്ചെന്നും സല്‍മാനി പറഞ്ഞു.

 

Read more topics: # protest, # delhi,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close