News

അന്വേഷണ സംഘത്തിന്റെ സംശയം മുഴുവൻ ഒറ്റയാളിൽ; ദേവനന്ദയുടെ കുടുംബം ചൂണ്ടിക്കാട്ടിയ സമീപവാസിയെ ചോദ്യം ചെയ്തത് രണ്ട് തവണ; ഒന്നും അറിയില്ലെന്ന് മൊഴിയെങ്കിലും ഒരുകണ്ണ് ഇയാളിൽ തന്ന വെച്ച് പൊലീസ്; തെളിവുകൾ കിട്ടിയാൽ അപ്പോൾതന്നെ പൊക്കും; ശാസ്ത്രീയ വഴിയിൽ അന്വേഷണം നീങ്ങുമ്പോൾ അതീവ രഹസ്യങ്ങൾ പുറത്തുപോകാതെ കരുതലോടെ പൊലീസ്; വെള്ളത്തിൽ മുങ്ങുന്നതിനു തൊട്ടുമുമ്പുള്ള മിനിറ്റുകളിൽ ദേവനന്ദ എവിടെയായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം നിർണായകം

ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം പുരോഗിക്കുന്നു. ഫോറന്‍സിക് പരിശോധന അടക്കം നടത്തി ശാസ്ത്രീയ വഴിയേ നീങ്ങുന്ന പൊലീസ് ഒരാളിലേക്ക് മാത്രമായി സംശയം ചുരുക്കിയിട്ടുണ്ട്. ഇയാളിലേക്ക് അന്വേഷണം നീക്കി വസ്തുതാ പരിശോധന നടത്തിയാല്‍ മരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. അമ്മയുടെ കണ്‍മുമ്പില്‍ നിന്നും പ്രത്യക്ഷയായ ദേവനന്ദയ്ക്ക് വെള്ളത്തില്‍ വീഴുന്നതിന് തൊട്ടുമുമ്പ് എന്താണ് സംഭവിച്ചത് എന്നാണ് അന്വേഷിക്കുന്ന കാര്യം. ഈ അന്വേഷണം നീളവേയാണ് സമീപ വാസിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ കുറിച്ചുള്ള സംശയം പറഞ്ഞത് ദേവനന്ദയുടെ കുടുംബമാണ്. കുട്ടിയെ കാണാതാകുന്ന വേളയില്‍ ഇയാള്‍ സമീപ പ്രദേശത്ത് ഉണ്ടായിരുന്നെന്ന സൂചനയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ട് തവണയാണ് പൊലീസ് ചോദ്യം ചെയ്തത്.

അതീവ രഹസ്യമായാണ് അന്വേഷണം. ഇയാളിലേക്ക് മാത്രമാണ് അന്വേഷണം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നും അറിയില്ലെന്നാണ് മൊഴി നല്‍കിയതെങ്കിലും പൊലീസിന്റെ കണ്ണ് ഇയാള്‍ക്ക് മേലുണ്ട്. കുട്ടി ആറ്റിലേക്കു വീണതില്‍ അസ്വാഭാവികതയുണ്ടെന്നു തെളിയിക്കുന്ന ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കും. ആ നിലയില്‍ സംശയിക്കാനുള്ള സാഹചര്യത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ദേവനന്ദയെ കാണാതാകുന്ന സമയം ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങള്‍ തേടുന്നുണ്ട്. തല്‍ക്കാലം പരസ്യമായ അന്വേഷണത്തിന് പകരം രഹസ്യ വഴികളിലൂടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്.

നിരപരാധികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ചോദ്യംചെയ്യലും ശാസ്ത്രീയ തെളിവെടുപ്പും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതീവ രഹസ്യമായാണു നിരീക്ഷിക്കുന്നത്. അതിനിടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് ചീഫ് സര്‍ജന്‍ പ്രഫസര്‍ ശശികല, ഡോ. വല്‍സല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായതൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. എങ്കിലും അവസാന വട്ടം കൂടി സാധ്യതകള്‍ പരിസോധിക്കാനാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close