India

ബീഫില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത അമേരിക്കന്‍ പ്രസിഡന്റ് പശുവിനെ ഗോമാതാവായി ആദരിക്കുന്ന ഇന്ത്യയില്‍ എന്തുചെയ്യും?

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ ട്രംപിന്റെ അത്താഴ വിരുന്നിന് മാറ്റു കൂട്ടാന്‍ സ്വര്‍ണ്ണത്തളികകള്‍ ഇന്ത്യ പ്രത്യേകമായി രൂപകല്‍പ്പന ചെയ്യുന്നുണ്ടെങ്കിലും അതില്‍ എന്ത് വിളമ്പും ്എന്നതിനെചൊല്ലി ഇപ്പോളും കണ്‍ഫ്യൂഷന്‍. ഒരിക്കല്‍പോലും പൂര്‍ണ്ണമായും സസ്യാഹാരം കഴിക്കാത്ത മനുഷ്യനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ അടക്കമുള്ളവര്‍ പറയുന്നത്. കടുത്ത ബീഫ് പ്രേമിയായ ട്രംപ്, ഗോവധ നിരോധനമുള്ള ഉത്തരേന്ത്യയില്‍ എന്ത് കഴിക്കും. അദ്ദേഹം ബീഫ് ആവശ്യപ്പെട്ടാല്‍ അധികൃതര്‍ക്ക് അത് നല്‍കണ്ടേിവരുമോ, അതോ ബീഫിന് പകരം ആട്ടിറച്ചിയില്‍ അദ്ദേഹം തൃപ്തിപ്പെടുമോ? ട്രംപ് ഇന്ത്യയിലെത്തിയതോടെ ഭക്ഷണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും കൊഴുക്കുകയാണ്.

സൗദി അറേബ്യയിലേ സിങ്കപ്പൂരോ എവിടെ സന്ദര്‍ശിച്ചാലും ആതിഥേയര്‍ ട്രംപിനായി ഒരുക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ട വിഭവങ്ങളാണ്. അതില്‍ മാംസാഹാരമാണ് പ്രധാനമെന്നും വിദേശ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബീഫ് കഷ്ണം, ബര്‍ഗര്‍, റൊട്ടിയുടെ ആകൃതിയില്‍ മുറിച്ചെടുത്ത മാംസം എന്നിവ മാറി മാറി വരുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹാര രീതി. ഇന്ത്യയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മൂന്ന് നഗരങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. ഗുജറാത്ത്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. ഇവിടെങ്ങളെല്ലാം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്, മാത്രമല്ല, ഇവിടെങ്ങളിലെല്ലാം പശു ആരാധിക്കപ്പെടുന്നു. ചില നഗരങ്ങളില്‍ ബീഫ് കഴിക്കുന്നതിന് വിലക്കുമുണ്ട്.

ട്രംപിനെ സ്വീകരിക്കാന്‍ വലിയ കാര്യപരിപാടികളാണ് മോദി ഒരുക്കിയിരിക്കുന്നത്. മഹാ റാലി, താജ്മഹല്‍ സന്ദര്‍ശനം, ഇങ്ങനെ പോകുന്നു അത്. എന്നാല്‍ സസ്യാഹാരിയായ മോദി അമേരിക്കന്‍ പ്രസിഡന്റിനും നല്‍കാന്‍ ഉദ്ദേശിക്കുന്നത് സസ്യാഹാരം തന്നെയാണ്. ഇന്ത്യയിലെത്തിയാല്‍ മോദിക്കൊപ്പം ട്രംപ് ആഹാരം കഴിക്കാനിരിക്കും, ഇതില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനുമുണ്ട്. ഇന്ത്യയിലെത്തുന്ന ട്രംപിന്റെ ആഹാരക്രമം ഒടുവിലാണ് ചിട്ടപ്പെടുത്തുന്നത്. വിദേശത്തുള്ളപ്പോള്‍ ദിവസത്തില്‍ രണ്ട് തവണ ട്രംപിന് ബീഫ് കഴിക്കണം. അതാണത്രേ പതിവ്. ട്രംപിനൊപ്പം പലതവണ ആഹാരം കഴിച്ചിട്ടുള്ള ഒരാള്‍ വ്യക്തമാക്കിയത് '' ഞാന്‍ ഒരിക്കലും ട്രംപ് സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല'' എന്നാണെന്ന് സിഎന്‍എന്‍ വ്യക്തമാക്കുന്നു.

ബീഫിന് പകരം ആട്ടിറച്ചി നല്‍കിയാണ് നേരത്തേ ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ ആഹാരം ക്രമീകരിച്ചത്. ട്രംപിന് അദ്ദേഹത്തിന്റെ ഇഷ്ട ആഹാരം നല്‍കുന്നത് മോദി എളുപ്പമായിരിക്കില്ലെന്നാണ് ഔദ്യോഗിക സംഘം പറയുന്നത്. ''ചീസ് ബര്‍ഗറുകള്‍ അവര്‍ നല്‍കില്ല. അങ്ങനെ വരുമ്പോള്‍ അദ്ദേഹം എന്തുചെയ്യുമെന്ന് അറിയില്ല'' എന്നും അവര്‍ പറയുന്നു. ട്രംപിന്റെ ഇഷ്ട റെസ്റ്റോറന്റുകളിലൊന്നായ മക്‌ഡൊളാണള്‍ഡ്‌സ് ഇന്ത്യയില്‍ ബീഫ് വിതരണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. പകരം ചിക്കന്‍ ബര്‍ഗറുകളാണ് അവര്‍ നല്‍കുന്നത്. ചുരുക്കത്തില്‍ ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇന്ത്യയില്‍ 36 മണിക്കൂറുകള്‍ എളുപ്പമാകില്ല.

ട്രംപിന്റെ അത്താഴ വിരുന്നിന മാറ്റു കൂട്ടാന്‍ സ്വര്‍ണവും വെള്ളിയും ചേര്‍ത്ത പാത്രങ്ങള്‍ രാജസഥാനിലെ ജയപൂരില്‍ നിന്നാണ് എത്തുന്നത്. ജയപൂരിലെ ഡിസൈനര്‍ അരുണ്‍ പഭുവാല്‍ രൂപകല്‍പന ചെയത അവിടെ തന്നെ നിര്‍മ്മിച്ച പ്രത്യേക പാത്രങ്ങളും സപൂണുകളും മറ്റു തീന്മേശ ഉപകരണങ്ങളുമാണ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും അത്താഴ വിരുന്നില്‍ ഉപയോഗിക്കുക.ട്രംപ്, ഭാര്യ മെലനിയ മറ്റു കുടംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം പേരുകള്‍ കൊത്തിയ തീനുപകരണങ്ങള്‍ വരെ മേശയിലുണ്ടാകും. സ്വര്‍ണവും വെള്ളിയും ചേര്‍ത്ത മിനുക്കിയെടുത്ത പാത്രങ്ങളും മറ്റും പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയാണ് വേണ്ടിവന്നതെന്ന ഡിസൈനര്‍ അരുണ്‍ പറയുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close