News

പഠനാവശ്യത്തിന് തിരുവനന്തപുരത്ത് താമസിച്ചിരുന്ന കോഴിക്കോടുകാരി രാവിലെ എത്തിയത് കഴുത്ത് വേദനയുടെ ചികിൽസയ്ക്ക്; വൈകിട്ട് ആറരയ്ക്ക് വരാൻ പറഞ്ഞത് അനുസരിച്ചെത്തിയപ്പോൾ കുഴമ്പു പുരട്ടി അയച്ചത് ഒന്നര മണിക്കൂറിന് ശേഷം എത്താൻ ആവശ്യപ്പെട്ട്; രാത്രി എട്ടു മണിക്കെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് കൈകടത്തി ഡോക്ടർ നേതാവ്; സർക്കാർ ഡോക്ടർ അറസ്റ്റിലായപ്പോൾ നാണക്കേട് ഒഴിവാക്കാൻ വെബ് സൈറ്റ് എഡിറ്റ് ചെയ്ത് കെജിഎംഒഎ; ഡോ സനൽകുമാറിന്റേത് മെഡിക്കൽ എത്തിക്‌സ് എല്ലാം ലംഘിച്ച ക്രൂരത

ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ തിരുമല സ്വദേശിയും ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുമായ എല്‍.ടി. സനല്‍കുമാറിന്റെ കുറവന്‍കോണത്തെ സ്വകാര്യ ക്ലീനിക് പൂട്ടി പൊലീസ് സീല്‍വച്ചു. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ് സനല്‍കുമാര്‍. അതിനിടെ കെജിഎംഒഎ സൈറ്റുകളില്‍ നിന്ന് സനല്‍കുമാറിന്റെ ചിത്രവും വിവരങ്ങളും ഒഴിവാക്കി.

കെജിഎംഒഎയുടെ സംസ്ഥാന കമ്മറ്റിയുടെ വെബ് സൈറ്റില്‍ വൈസ് പ്രസിഡന്റായി നല്‍കിയിരുന്ന പേരും ചിത്രവും ഒഴിവാക്കി. ഇന്നലെ വരെ മൂന്ന് വൈസ് പ്രസിഡന്റുമാര്‍ സംഘടനയ്ക്കുണ്ടായിരുന്നതായി വെബ് സൈറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും സനല്‍കുമാറിനെ ഇന്ന് ഒഴിവാക്കി. കെജിഎംഒഎയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു സനല്‍കുമാര്‍. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വെബ് സൈറ്റില്‍ പേരും ചിത്രവും ഉണ്ടായിരുന്നു. വിവാദം ചര്‍ച്ചയായതോടെ ഈ പേജ് തന്നെ കെ ജി എം ഒ എയുടെ ജില്ലാ വെബ് സൈറ്റില്‍ നിന്ന് നീക്കി. അതായത് ഡോക്ടറുടെ ചെയ്തി നാണക്കേടുണ്ടാക്കിയെന്ന് കെജിഎംഒഎയും സമ്മതിക്കുകയാണ്.

കഴുത്തുവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ കവടിയാര്‍ കുറവന്‍കോണത്ത് സൈബര്‍ഹൗസിലെ സ്വകാര്യക്ലിനിക്കില്‍ വച്ചു ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. നാലുവര്‍ഷമായി സുനില്‍കുമാര്‍ ഇവിടെ ക്ലിനിക്ക് നടത്തിവരികയാണ്. അതിന് മുമ്പ് തിരുമലയ്ക്ക് അടുത്ത കുന്നത്തുപുഴയ്ക്ക് അടുത്തായിരുന്നു ക്ലീനിക്. കവടിയാറിലെ ഫ്‌ളാറ്റില്‍ താമസിച്ചു പഠിക്കുന്ന യുവതി കോഴിക്കോട് സ്വദേശിനിയാണ്. കോഴിക്കോട് സ്വദേശിയായ യുവതി വിദ്യാഭ്യാസ ആവശ്യത്തിനായി തിരുവനന്തപുരത്ത് താമസിച്ച് വരികയാണ്. കഴുത്തിന്റെ വേദനയ്ക്കാണ് സര്‍ജന്‍കൂടിയായ സനല്‍കുമാറിന്റെ ക്ളിനിക്കില്‍ യുവതി ചികിത്സക്കെത്തിയത്. അവിടെ വച്ച് പീഡിപ്പിച്ചൂവെന്നാണ് പരാതി.

രണ്ടാം തീയതി വൈകിട്ട് നടന്ന സംഭവത്തേക്കുറിച്ച് യുവതി ആദ്യം സുഹൃത്തുക്കളോടും പിന്നീട് മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം യുവതിയെ മജിസ്ര്ടേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. അതിലും പരാതിയില്‍ ഉറച്ച് നിന്നതോടെ മ്യൂസിയം സിഐ യു.ബിജുവിന്റെ നേതൃത്വത്തിലെ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി ക്ലിനിക്കിലെത്തിയ മ്യൂസിയം സിഐ: യു. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അറസ്റ്റു ചെയ്തു. പരാതിയും മറ്റ് നടപടികളും പൊലീസ് രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. ഒരു വിവരവും പുറത്തു പോയില്ലെന്ന് ഉറപ്പിച്ചായിരുന്നു അറസ്റ്റ്. ഡോക്ടറുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടായിരുന്നു ഇത്.

പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. രണ്ടാം തീയതിയാണ് സനല്‍കുമാറിനെ കാണാനെത്തിയത്. രാവിലെ 11.30ന് ക്‌ളിനിക്കിലെത്തിയ യുവതിയുടെ കഴുത്ത് പരിശോധിച്ചശേഷം വൈകിട്ട് 6.30ന് വരാന്‍ നിര്‍ദ്ദേശിച്ച് സനല്‍കുമാര്‍ തിരിച്ചയച്ചു. വൈകിട്ട് വന്നപ്പോള്‍ യുവതിയുടെ കഴുത്തില്‍ കുഴമ്പ് പുരട്ടിയശേഷം ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശിച്ചു. എട്ട് മണിയോടെ വീണ്ടും ക്ലിനിക്കിലെത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഭയന്നുപോയ യുവതി കരഞ്ഞുകൊണ്ട് ക്ലിനിക്കില്‍നിന്ന് പോയി. അടുത്തദിവസം സുഹൃത്തുക്കള്‍ക്കൊപ്പം എത്തി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കമ്മിഷണര്‍ പരാതി മ്യൂസിയം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.

 

Read more topics: # dr sanal kumar, # kgmoa,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close