News

കുടുംബ കലഹത്തിനിടെ പിതാവ് ജനല്‍ച്ചില്ലുകൊണ്ട് മര്‍ദ്ദിച്ചു; ഗുരുതര പരിക്കേറ്റ മകള്‍ മരിച്ചു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കുടുംബ കലഹത്തിനിടെ പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 18 കാരി മരിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സഹോദരിമാര്‍ക്കും അമ്മക്കും പരിക്കേറ്റിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഒരു സഹോദരിയെയും അമ്മയെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഏറ്റവും ഇളയ കുട്ടിയാണ് ചികിത്സക്കിടെ മരിച്ചത്. ഒരാള്‍ ചികിത്സയിലാണ്.

 

ആക്രമണം നടത്തിയ ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ സഹോദരനാണ് പരിക്കേറ്റ അമ്മയെയും മൂന്ന് പെണ്‍മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവല്‍ നഗറിലെ ഭീംസെനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി വഴക്കിട്ട ഭീംസെന്‍ ജനല്‍ച്ചില്ലു കൊണ്ട് അവരെ അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കവെ മക്കള്‍ക്കും അടിയേറ്റു. ഒരാള്‍ക്ക് വയറ്റിലാണ് കമ്പികൊണ്ട് അടിയേറ്റത്. പ്രതി ജോലിക്കൊന്നും പോകാറില്ലെന്നും പതിവായി മദ്യപിക്കുമായിരുന്നുവെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

 

കോവിഡിനു മുമ്പ് ഓട്ടോറിക്ഷ ഓടിച്ചാണ് ഇയാള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ഡൗണ്‍ വന്നശേഷം ഭാര്യക്കൊപ്പം പച്ചക്കറി വില്‍പന നടത്തി. എന്നാല്‍ മൂത്ത മകള്‍ക്ക് ബാങ്കില്‍ ജോലി ലഭിച്ചതോടെ ജോലിക്കു പോകുന്നത് നിര്‍ത്തുകയായിരുന്നു. മദ്യപാനത്തിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കായിരുന്നു.

 

Read more topics:
Show More

Related Articles

Close