News

വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം; മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത; തന്റെ വിയോജിപ്പ് രേഖയിലാക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ

ഡല്‍ഹി: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത. വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം. തന്റെ വിയോജിപ്പ് രേഖയിലാക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ മാധ്യമങ്ങളോട് പറഞ്ഞു. കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ലവാസ. പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന സമിതി അധ്യക്ഷനാണ് ലവാസ. 

വിയോജന കുറിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ലവാസ.  മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ വിയോജിച്ചിരുന്നു. യോഗത്തില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്തിമ ഉത്തരവില്‍ വിയോജിപ്പ് ഉണ്ടായിരുന്നില്ല. ലവാസയുടെ വിയോജിപ്പ് പരിഗണിക്കണമെന്ന് കോണ്‍ഗ്രസ്. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close