Election Special

ഇലക്ഷന്‍ സ്‌പെഷ്യല്‍ ബുള്ളറ്റിന്‍ 05-03 -2021

1..വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുമെന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. ഒന്നിലധികം പേര്‍ സഞ്ചരിക്കുന്ന വാഹനത്തിലുള്ളവര്‍ ഒരേ കുടുംബത്തിലുള്ളവരാണോയെന്ന് പരിശോധിക്കുമെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് അറിയിച്ചു.

2..കുവൈത്തില്‍ ആശുപത്രികളിൽ പരിശോധനയ്ക്കായി ആരോഗ്യമന്ത്രാലയം 29 കമ്മിറ്റികൾക്ക് രൂപം നൽകി. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മുഴുവൻ ക്ലിനിക്കുകളിലും ആശുപത്രികളിലും പരിശോധനയ്ക്കായാണ് കമ്മിറ്റികൾ. മെഡിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലെ വിദഗ്ധരാണ് കമ്മിറ്റി അംഗങ്ങൾ സ്വകാര്യ മേഖലയിൽ ആശുപത്രികളും ക്ലിനിക്കുകളും പ്രവർത്തിപ്പിക്കുന്നതിന് അനിവാര്യമായ സംവിധാനങ്ങളുണ്ടോ എന്നത് കമ്മിറ്റി പരിശോധിക്കും.

3..വൈകിട്ട് 5 മുതൽ രാവിലെ 5 വരെ കുവൈത്തില്‍ കർഫ്യൂ ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ ഒരു മാസം  ഭാഗിക കർഫ്യു ഏർപ്പെടുത്താൻ മന്ത്രിസഭയുടെ അസാധാരണ യോഗമാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് നടപടി. കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം ആയിരത്തിലേറെ പേർക്കാണ് കോവിഡ് ബാധിച്ചത്.

4..കുവൈത്തില്‍ വീസക്കച്ചവടം തടയുന്നതിന് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കമ്പനികളിൽ പരിശോധന ശക്തമാക്കണമെന്ന് പാർലമെന്റിന്റെ മനുഷ്യാവകാശ സമിതി.  സ്ഥാപനങ്ങളുടെ മറവിൽ വീസക്കച്ചവടം നടക്കുന്നതായി സമിതി വക്താവ് ഹംദാൻ അൽ അസ്മി അഭിപ്രായപ്പെട്ടു.

5..കുവൈത്തില്‍ ഏഷ്യന്‍ യുവതിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്ത്രീയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 40കാരനായ പ്രതി ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. റുമൈതിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. ആഴത്തിലുള്ള ഒമ്പത് കുത്തേറ്റാണ് യുവതി മരിച്ചത്. 30കാരിയായ സ്ത്രീയുടെ വീട്ടില്‍ ഷെയറിങ് അടിസ്ഥാനത്തില്‍ താമസിക്കുകയായിരുന്നു പ്രതി.

6..ഈ മാസം 17ന് ആരംഭിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻഡറി പരീക്ഷകളുടെ മേൽനോട്ടത്തിന് ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ‌ ഇത്തവണ 10 ദിവസം മുൻപ് യുഎഇയിൽ എത്തേണ്ടിവരും. പരിഷ്കരിച്ച കോവിഡ് നിയമം അനുസരിച്ച് അബുദാബിയിലെത്തുന്ന വിദേശികൾക്ക് 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ‍നിർബന്ധമായതിനാലാണിത്. ക്വാറന്റീൻ കഴിഞ്ഞ ശേഷമേ ഇവർക്ക് ജോലി തുടങ്ങാനാകൂ.

7..കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി അടച്ചിടുന്നത് ഒരാഴ്ചകൂടി നീട്ടി. നേരത്തേ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശാനുസരണം മാർച്ച് രണ്ടുമുതൽ നാലുവരെ അടച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്.

8..യുഎഇയില്‍ ഇന്ന് 3,072 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,026 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

9..ദുബായില്‍ കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടകരമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ശൈത്യകാല രോഗങ്ങളും കോവിഡും വേർതിരിച്ച് മനസ്സിലാക്കണമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. തണുപ്പുകാല രോഗങ്ങളെയും കരുതിയിരിക്കേണ്ട സമയമാണിത്. ബാധിച്ചത്  കോവിഡല്ലെന്ന് ഉറപ്പു വരുത്താൻ പിസിആർ ടെസ്റ്റ് നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.

10..ദുബൈയില്‍ റെസ്റ്റോറന്റിനുള്ളില്‍ വെച്ച് സഹതൊഴിലാളിയെ ആക്രമിച്ച പ്രവാസിക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം അഫ്ഗാന്‍ സ്വദേശിയായ ഇയാളെ നാടുകടത്താനും കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു. സഹതൊഴിലാളിയെ ആക്രമിച്ചതിന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അഫ്ഗാന്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇയാളുടെ ആക്രമണത്തില്‍ സഹതൊഴിലാളിക്ക് അഞ്ച് ശതമാനം ശാരീരിക വൈകല്യം സംഭവിച്ചു. ദുബൈയിലെ അല്‍ ഗര്‍ഹൂദ് ഏരിയയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്.

മലപ്പുറം തുഞ്ചത്തെഴുത്തഛന്‍ മലയാളസര്‍വകലാശാല ഫ്രണ്ടോഫീസിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ കാമ്പസിലെത്തിയ അജി കെഎം എന്ന ഉദ്യോഗാര്‍ത്ഥിയാണ് പ്രതിഷേധ സൂചകമായി തന്റെ പുസ്തകങ്ങളും പിഎച്ച്ഡി തിസീസും  സര്‍ട്ടിഫിക്കറ്റുകളും മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. സാഹിത്യ പഠന വിഭാഗത്തിലേക്ക് നടക്കുന്ന അസി.പ്രൊഫസർ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് മുദ്രാവാക്യവിളികളോടെ ഉദ്യോഗാര്‍ത്ഥി പ്രതിഷേധിച്ചത്.  നിയമന തസ്തിക ഏത് വിഭാഗത്തിനാണെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിരുന്നില്ല.  നൂറിലധികം അപേക്ഷകരില്‍ നിന്നും 25 പേരടങ്ങുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയാണ് ഇന്ന് ഇന്റര്‍വ്യു നടത്തിയത്. എന്നാല്‍ പി.ജി, പി.എച്ച് ഡി, മഹാരാജാസ് , തുഞ്ചന്‍ കോളേജുകളിലെ പ്രവര്‍ത്തന പരിചയം തുടങ്ങിയ യോഗ്യതകളുണ്ടായിട്ടും തന്നെ ഇന്റര്‍വ്യുവില്‍ നിന്നും ഒഴിവാക്കിയതിലാണ് ഉദ്യോഗാര്‍ത്ഥി പ്രതിഷേധം ഉയര്‍ത്തിയത്. സംഭവം നടന്ന ഉടനെ സര്‍വകലാശാല അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും കത്തിച്ച ശേഷം മണ്ണെണ്ണ ദേഹത്തേക്ക് ഒഴിക്കുമെന്നായതോടെ സെക്യൂരിറ്റിയും ജീവനക്കാരും ഉദ്യോഗാര്‍ത്ഥിയെ പിടിച്ചു മാറ്റുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥി പോയിരുന്നു. സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 

Read more topics:
Show More

Related Articles

Close