Kerala

ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ

 

സോഷ്യല്‍ മീഡിയയിലെ പ്രണയം മൊബൈല്‍ ഫോണിലൂടെ അസ്ഥിക്ക് പിടിച്ചു. പ്രണയം മൂര്‍ധന്യത്തിലെത്തിയതോടെ, വീടുവിട്ടിറങ്ങിയ വീട്ടമ്മ ഒടുവില്‍ കാമുകനെ കണ്ടപ്പോള്‍ ഞെട്ടി. ക്ലൈമാക്സില്‍ സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയതോടെ നാട്ടുകാരും പരിഞ്ഞു പോയി

കണ്ണൂര്‍ ജില്ലയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഫേസ്ബുക്കിലൂടെ വാട്സാപ്പിലെത്തി പിന്നെ ഫോണ്‍ വിളിയിലൂടെ പ്രണയം തലയ്ക്ക് പിടിച്ചതോടെ, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് യുവതി കാമുകന്റെ അടുത്തെത്തിയത്. കാമുകന്റെ വീട്ടിലെത്തിയപ്പോഴാണ്, കാമുകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് വീട്ടമ്മ അറിയുന്നത്. കാമുകന്റെ വീട് കണ്ടെത്താനും ഏറെ ബുദ്ധിമുട്ടി. എന്തുവന്നാലും ഇനി ജീവിതം കാമുകനൊപ്പമെന്ന് പറഞ്ഞെത്തിയ യുവതിയാണ് മീശയുള്ള ഭര്‍ത്താവിനൊപ്പം മീശയില്ലാത്ത കാമുകനെ കണ്ട് പോയത്.

വീട് തപ്പി കണ്ടുപിടിച്ച് യുവതി എത്തിയതും മറ്റും നാട്ടിലും അതിവേഗം പാട്ടായി. വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ടതോടെ, മീശ മുളക്കാത്ത കാമുകന്‍ പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടി. മാസങ്ങള്‍ നീണ്ട മൊബൈല്‍ പ്രണയത്തിലൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച്, അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്.

മൊബൈല്‍ ഫോണിലെ വിലാസം തേടി വീട്ടമ്മ കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. മൊബൈല്‍ ഫോണും പിടിച്ച് മുന്നിലെത്തിയ കൗമാരക്കാരന്‍ കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. പ്രണയാവേശത്തില്‍ വീടുവിട്ടിറങ്ങിയ വീട്ടമ്മ, കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ ഇരുപ്പുറപ്പിച്ചു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ഇതോടെ ആളുകള്‍ കൊച്ചുകാമുകന്റെ വീടിന് മുന്നില്‍ തടിച്ചുകൂടി.

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കൊച്ചു കാമുകന്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

 

Read more topics: # kannur, # facebook love,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close