Kerala

ശിവലിംഗത്തെ അവഹേളിച്ച് അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമര്‍ശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബര്‍ ലോകം

അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ് എന്ന എഴുത്തോടെ ശിവലിംഗത്തിന്റെ പടമാണ് അബ്ദുള്‍ ഖാദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്. ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 9993333 എന്നെഴുതി ശിവലിംഗവും ഉള്‍പ്പെടുന്ന പോസ്റ്റാണ് ഇയാള്‍ പങ്ക് വെച്ചിരിക്കുന്നത്. സാധനം ഇലക്ട്രിക് ആണ്. താഴെ സ്പീഡ് കണ്‍ട്രോള്‍ സ്വിച്ച് ഒക്കെയുണ്ട് എന്നും ഇയാള്‍ കുറിക്കുന്നു.

നിരീശരവാദി എന്ന് സ്വയം പരിചയപ്പെടുത്തുന്ന അബ്ദുള്‍ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സൈബര്‍ ലോകത്ത് ഉയരുന്നത്. തെറിവിളി മുതല്‍ ഇവനെ നിയമത്തിന് മുന്നില്‍ എത്തിക്കണം എന്ന് വരെയാണ് കമന്റ് ബോക്സിലെ അഭിപ്രായ പ്രകടനങ്ങള്‍. സമൂഹ മാധ്യമങ്ങളിലൂടെ മതങ്ങലെയും ദൈവത്തേയും അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് അടുത്തിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

മതപരമായ അവഹേളനത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനെതിരെ സൈബര്‍ പൊലീസ് പലപ്പോഴും കര്‍ശന നടപടികള്‍ എടുക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വീണ്ടും ഇത്തരം അവഹേളനങ്ങള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്ന് വരാറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അബ്ദുള്‍ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദു വിശ്വാസം അനുസരിച്ച് കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ശിവലിംഗത്തെയാണ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള സെക്സ് ടോയ് എന്ന നിലയില്‍ അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടി ചിത്രീകരിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ദുരുപയോഗം ചെയ്യുക മാത്രമല്ല വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക കൂടിയാണ് ഇതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ച നാഥനായ ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. ലിംഗപുരാണം എന്ന പൗരാണികവേദം പറയുന്നത് ഏറ്റവും പരമമായ ലിംഗം; സൗരഭ്യം, വര്‍ണ്ണം, സ്വാദ് തുടങ്ങിയ ഏതുമേ ഇല്ലാതെ നിര്‍വ്വികാരമായി നിലകൊള്ളുന്നതും, പ്രകൃതിയെന്നോ വിശ്വം എന്നോ ഒക്കെ വിളിക്കപ്പെടുകയും ചെയ്യുന്നതാണ്. വേദകാലാനന്തരം ശിവലിംഗം ശിവഭഗവാന്റെ പുനരുല്പാദനശക്തിയുടെ പ്രതീകമായിത്തീര്‍ന്നു.

ശിവലിംഗത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഏറ്റവും ചുവട്ടിലുള്ള ഭാഗത്തെ ബ്രഹ്മപീഠമെന്നും, മദ്ധ്യഭാഗത്തെ വിഷ്ണുപീഠമെന്നും, ഏറ്റവും മുകളിലുള്ള ഭാഗത്തെ ശിവപീഠമെന്നും പറയുന്നു. ഇവ പ്രപഞ്ചത്തിലെ മഹാദേവതാഗണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത്ഃ ബ്രഹ്മാവ് (സൃഷ്ടി), വിഷ്ണു (സ്ഥിതി), ശിവന്‍ (സംഹാരി).വിശിഷ്ടമായും വൃത്താകാരത്തിലുള്ള ചുവട് അഥവാ പീഠം (ബ്രഹ്മപീഠം) മുകള്‍വശം വെട്ടിവിട്ടിരിക്കുന്ന തൂമ്പോടുകൂടിയ പരന്ന ചായപ്പാത്രത്തെ അനുസ്മരിപ്പിക്കുന്ന ദീര്‍ഘാകാരത്തിലുള്ള ഒരു പാത്രത്തിന്റെ ഘടനയെ (വിഷ്ണുപീഠം) ഉള്‍ക്കൊള്ളുന്നു. ഈ പാത്രാകാരത്തിനുള്ളില്‍ ഉരുണ്ട ആകൃതിയില്‍ മേല്‍ഭാഗമുള്ള (ശിവപീഠം) ഒരു വൃത്തസ്തംഭം നിലകൊള്ളുന്നു. പലരും ലിംഗത്തെ ദര്‍ശിക്കുന്നത് ഈ ഭാഗത്താണ്.

 

 

 

Read more topics: # facebook post,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close