News

അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ അടക്കം അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രജൗരി സെക്ടറിലെ പീര്‍ പാഞ്ചാല്‍ മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് സൈനികര്‍ക്ക് വെടിയേറ്റത്. പ്രതിരോധവകുപ്പ് വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

നുഴഞ്ഞുകയറിയ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിലിനിറങ്ങിയത്. ഒളിഞ്ഞിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ജമ്മുകശ്മീരിലെ അനന്തനാഗിലും ബന്ദിപ്പോറയിലും സൈന്യം ഇന്ന് രാവിലെ രണ്ടു ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജൗറി ജില്ലയിലെ ഭീകര വിരുദ്ധപോരാട്ടത്തിന് സൈന്യം മുന്നിട്ടിറങ്ങിയത്. തിരച്ചില്‍ തുടരുകയാണെന്നും ഭീകരര്‍ക്കെതിരെ ശക്തമായ വെടിവെപ്പാണ് നടക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

 

Read more topics:
Show More

Related Articles

Close