NRI

കണ്ണൂരില്‍ നിന്നു മസ്‌കത്തിലേക്ക് വിമാന സര്‍വീസ് ഇന്ന് മുതല്‍

കണ്ണൂരില്‍ നിന്ന് ഇന്നുമുതല്‍ മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് 129 ദിവസങ്ങള്‍ക്ക് ശേഷം എയര്‍ ബബിള്‍ ക്രമീകരണത്തിലൂടെ സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ 24 മുതലാണ് മസ്‌കത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

 

രാവിലെ 9.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് മസ്‌കത്തില്‍ എത്തുന്ന തരത്തിലാണ് സമയ ക്രമീകരണം. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്.

 

Read more topics:
Show More

Related Articles

Close