News

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില  ഇന്നും കൂട്ടി . ഒരു ലിറ്റര്‍ ഡീസലിന്  38 പൈസയും പെട്രോളിന്  30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസല്‍ വില നൂറ് കടന്നു. ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. ഇടുക്കി പൂപ്പാറയില്‍ ഇന്നത്തെ ഡീസല്‍ വില 100.10 ഉം, അണക്കരയില്‍ 100.07 ഉം ആണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയില്‍ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. 

 

 

 

Read more topics:
Show More

Related Articles

Close