News

ജര്‍മനിയിലെ ഹനാവു നഗരത്തില്‍ രണ്ട് ഷിഷ ബാറിലേക്ക് ഭീകരര്‍ നിറയൊഴിച്ചു;എട്ടുപേര്‍ കൊല്ലപ്പെട്ടതായും ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് ; സകല പഴുതുകളും അടച്ച് അക്രമികളെ പിടികൂടാന്‍ പൊലീസ് രംഗത്ത്

ഒരിടവേളയ്ക്കുശേഷം യൂറോപ്പിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. ജര്‍മനിയിലെ ഹനാവു നഗരത്തില്‍ രണ്ട് ബാറുകളില്‍ ഭീകരര്‍ ബുധനാഴ്ച നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റും. ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള കെസല്‍സ്റ്റാഡ് ജില്ലയിലെ ബാറുകളിലാണ് അക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പിനുശേഷം കാറില്‍ രക്ഷപ്പെട്ട അക്രമികളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു.

ഹുക്ക ബാര്‍ എന്നറിയപ്പെടുന്ന ഷിഷ ബാറുകളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് മേഖലയുടെ നിയന്ത്രണം സായുധ പൊലീസ് ഏറ്റെടുത്തു. ഇവിടേക്കുള്ള എല്ലാ തെരുവുകളും അടച്ച് പരിശോധന തുടങ്ങിയതായും അധികൃതര്‍ പറഞ്ഞു. പൊലീസ് ഹെലി്ക്കോപ്റ്ററും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യം വെടിവെപ്പുണ്ടായ സ്ഥലത്തുനിന്ന് ഇരുണ്ടനിറമുള്ള ഒരു വാഹനത്തില്‍ ഭീകരര്‍ പോയതായി സൂചനയുണ്ട്. പിന്നീടാണ് രണ്ടാമത്തെയിടത്ത് ആക്രമണമുണ്ടായത്.

നഗരമധ്യത്തിലുള്ള ഹുക്ക ബാറിന്റെ ലോഞ്ചിലാണ് ആദ്യത്തെ ആക്രമണമുണ്ടായതെന്ന് പ്രാദേശിക ബ്രോഡ്കാസ്റ്റര്‍ ഹെസിച്ചര്‍ റു്ണ്ട്ഫങ്ക് പറഞ്ഞു. എട്ടോ ഓമ്പതോ തവണ വെടിയൊച്ചകേട്ടതായും വെടിയേറ്റ് ആളുകള്‍ നിലത്തേക്ക് വീഴുന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റുണ്ട്ഹങ്ക് റിപ്പോര്‍ട്ടുചെയ്തു. ഇവിടുത്തെ ആക്രമണത്തിനുശേഷം മറ്റൊരിടത്തേക്കുനീങ്ങിയ ഭീകരര്‍, മറ്റൊരു ബാറില്‍ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിനിരയായവരെക്കുറിച്ച് പൊലീസ് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഔദ്യോഗിക വിശദീകരണമില്ല. എന്നാല്‍, ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്താണ് ആക്രമണത്തിന്റെ പ്രകോപനമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഡിപിഎ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് 12 മൈല്‍ അകലെയാണ് ഹനാവു നഗരം. ഭീകരരെക്കുറിച്ച് വിവരമറിയിക്കുന്നതിന് പൊലീസ് പ്രത്യേക ഹോട്ട്ലൈന്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

Read more topics: # germany terror attack,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close