News

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചത് മൂന്നംഗ സംഘം; അഡ്വ. ബിജു മനോഹരന് പുറമെ രണ്ട് പേര്‍ കൂടെ കേസിലെ മുഖ്യര്‍; പിടിയിലായ ജിത്തു ദുബായിലും മറ്റുള്ളവര്‍ കേരളത്തിലും ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കും

തിരുവനന്തപുരം:  തലസ്ഥാനത്ത തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചത് മൂന്നംഗ സംഘം. അഡ്വ. ബിജു മനോഹരന് പുറമെ, ജിത്തു,വിഷ്ണു എന്നിവര്‍ മുഖ്യര്‍. ജിത്തു ദുബായിലും മറ്റുള്ളവര്‍ കേരളത്തിലും ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം പിടിച്ച 25 കിലോ സ്വര്‍ണം ദുബായില്‍ കൈമാറിയത് ജിത്തു. 

സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായ അഭിഭാഷകനെ ഇന്നലെയാണ് കണ്ടെത്തിയത്. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് എട്ടര കോടിയുടെ സ്വര്‍ണം. സുനിലിനെ കള്ളക്കടത്ത് ഏല്‍പ്പിച്ചത് അഭിഭാഷകന്‍. സുനില്‍ പിടിയിലായത് അറിഞ്ഞതോടെയാണ് അഭിഭാഷകന്‍ രക്ഷപ്പെട്ടത്. കണ്ടക്ടറായ സുനില്‍ ഇതിനു മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഗുണ്ടകളും അഭിഭാഷകരും ഉള്‍പ്പെട്ടതാണ് സ്വര്‍ണക്കടത്ത് സംഘം. ഈ സംഘം തലസ്ഥാനത്ത് സജീവമാണെന്ന് ഡിആര്‍ഐ. 

 25 കിലോഗ്രാം സ്വര്‍ണമാണ്  കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയില്‍ ബിസ്‌കറ്റ് രൂപത്തിലുള്ള സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണവുമായി വന്ന തിരുമല സ്വദേശിയായ സുനിലിനെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമാനില്‍ നിന്നാണ് സുനില്‍ എത്തിയത്. 

 

Read more topics: # gold, # smuggling, # trivandrum airport,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close