Kerala

മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; കാറിന്റെ വേഗം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നാളെ നടത്തും

കൊച്ചി: മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. കാറിന്റെ വേഗം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നാളെ  നടത്തും. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയത് മദ്യപിച്ച് വാഹനമോടിച്ചതാണെന്നും അതിനാല്‍ നരഹത്യാകുറ്റം നിലനില്‍ക്കുമെന്നാണ് വാദം. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. 

എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നും അങ്ങനെയുണ്ടെന്ന് പൊലീസ് തെളിയിക്കട്ടെയെന്നും ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യകത്മാക്കിയിരുന്നു. അതേസമയം രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും  നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം വാദിച്ചു. 

കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടിരുന്നു. നാല് ദിവസം മുമ്പാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രീറാമിനെ  ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close