Kerala

ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ഗുരു-മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതിമത വേര്‍തിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീര്‍ത്ത അന്ധകാരത്തില്‍ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ആശയങ്ങളേറ്റേടുത്ത് മനുഷ്യത്വമെന്ന ഏറ്റവും മഹത്തായ സങ്കല്പത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി കേരളീയര്‍ സടകുടഞ്ഞെണീറ്റതിന്റെ ഫലമാണ് ഇന്ന് നാം ജീവിക്കുന്ന കേരളമെന്ന് ഫേസ്ബുക് കുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു.

'ഗുരു വിഭാവനം ചെയ്ത ഒരു സമൂഹമായി മാറാന്‍ ഇനിയും നമ്മളൊരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു പ്രതിബന്ധങ്ങളായി വര്‍ഗീയവാദ ചിന്താധാരകളും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും നമുക്ക് മുന്നില്‍ ലജ്ജയുളവാക്കും വിധം ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ടെ'ന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Read more topics:
Show More

Related Articles

Close