Kerala

എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ തുടരുന്നു; കോട്ടയത്ത് നാല് വില്ലേജുകളില്‍ ജാഗ്രതാനിര്‍ദേശം; തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറക്കും

കൊച്ചി:  സംസ്ഥാനത്ത മഴ തുടരുന്നു. എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. കോട്ടയത്ത് നാല് വില്ലേജുകളില്‍ ജാഗ്രതാനിര്‍ദേശം. തീക്കോയി, പൂഞ്ഞാര്‍, തലനാട്, തെക്കേക്കര വില്ലേജുകളിലാണ് ജാഗ്രത. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറക്കും. 

കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത. ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.ആറിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. തെക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും  പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.  മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം തെക്കന്‍ കേരളത്തില് ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍  നെയ്യാര്‍ അണക്കെട്ട് തുറക്കുമെന്ന് ജില്ലാകലക്ടര്‍ അറയിച്ചു. നാലുകവാടങ്ങള്‍ ഇന്ന് രാവിലെ  പത്തിന് ഒരിഞ്ച് വീതമാണ് തുറക്കുന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിനു വടക്കു പടിഞ്ഞാറന്‍ ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിലും പരക്കെ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close