News

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക വേണ്ടെന്ന് ഹൈക്കോടതിയും; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പഴയ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സിംഗിൾ ബെഞ്ച് വിധി തിരുത്തിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ യുഡിഎഫ് നൽകിയ അപ്പീലിന്മേലാണ്  ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

യുഡിഎഫ് സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കോടതി തേടിയിരുന്നു. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കോടതിയെ അറയിച്ചിട്ടുണ്ട്. 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ സമർപ്പിച്ച ഹർജി നേരത്തെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു.

ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമീപിച്ചത്. പഴയ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം ആദ്യം കൈക്കൊണ്ട സർക്കാർ പിന്നീട് ഈ നിലപാട് തിരുത്തുമെന്ന സൂചന നല്കിയിരുന്നു. അതും കൂടുതൽ അനുകൂലമായി മാറിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻേറതാണ് വിധി. നേരത്തേ ഈ വിഷയം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം സംസ്ഥാന സർക്കാറും അംഗീകരിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസും മുസ്‌ലിം ലീഗും കോടതിയെ സമീപിക്കുകയായിരുന്നു. 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കുന്നത് വലിയ പണച്ചെലവുണ്ടാക്കുമെന്നും പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

2015ലാണ് വാർഡ് തലത്തിലുള്ള പട്ടിക തയാറാക്കിയതെന്നും 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയത് ബൂത്ത് തലത്തിലുള്ള പട്ടികയാണെന്നും ഇതിൽ മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണെന്നുമായിരുന്നു കമീഷന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. തുടർന്ന് യു.ഡി.എഫ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ 2015ലെ പട്ടിക ഉപയോഗിക്കണമെന്ന നിലപാടിൽ മാറ്റം വരുത്താനാവുമോ എന്ന് കോടതി ആരാഞ്ഞിരുന്നു.

Read more topics: # election, # kerala highcourt,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close