India

ഹോങ്കോങ് ജനത നടത്തിയ പ്രക്ഷോഭം ഫലം കണ്ടു; വിവാദ കുറ്റവാളി കൈമാറ്റ ബില്ല് പിന്‍വലിച്ചു; ബില്‍ നിര്‍മാണം പൂര്‍ണ പരാജയമെന്ന് ഭരണാധികാരി കാരി ലാം;കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍

വിവാദ കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങ് ജനത നടത്തിയ പ്രക്ഷോഭം ഫലം കണ്ടു. വിവാദ ബില്‍ പിന്‍വലിച്ചു. ബില്‍ നിര്‍മാണം പൂര്‍ണ പരാജയമെന്ന് ഭരണാധികാരി കാരി ലാം. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. 

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങില്‍ വന്‍ പ്രക്ഷോഭമായിരുന്നു നടന്നത്. ശക്തമായ പ്രക്ഷോഭവും കടുത്ത പോലീസ് നടപടികളുമാണ് ബില്ലിനെതിരെ ഉണ്ടായത്. വിവാദ ബില്ലിനെതിരെ പ്രതിഷേധം കടുത്തതോടെ ബില്ല് മരവിപ്പിക്കുകയും ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു

.വിവാദ ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാനായി ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു.

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close