News
ഇന്ത്യാ പേടി മാറാതെ പാക്.. ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും വിലക്ക്; ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും പാകിസ്ഥാനില്‍ വിലക്ക്
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. പാക്കിസ്ഥാനിലെ തിയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് സുപ്രീംകോടതി വിലക്കി. ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചെന്നും സൂചന. 40 സൈനികരുടെ ജീവന് എടുത്ത് പാക് ഭീകരര്‍ രാജ്യത്തെ കരയിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ നേരത്തെ വിലക്കേര്‍പ്പെടുത്തി.
പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും ടിവി ഷോകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ പാകിസഥ്താന് സുപ്രീംകോടതി കടുത്ത നടപടിയുമായി മുന്നോട്ട് പോകുന്നത്.പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നവണ്ണം ബാലക്കോട്ടില്‍ ഇന്ത്യന്‍ സേന വ്യോമാക്രമണവും നടത്തിയതോടെ ഇന്ത്യാ-പാക്ക് ബന്ധം ആടിയുലഞ്ഞ് നില്‍ക്കുകയാണ്. ഈ അവസരത്തിലാണ് ഇന്ത്യന്‍ സിനിമയ്ക്കും ടിവി ഷോകള്‍ക്കും പാക്കിസ്ഥാനില്‍ വിലക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സിനിമകളും ടിവി ഷോകളും സ്വകാര്യ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് പാക്കിസ്ഥാന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നത് അനിശ്ചിത കാലത്തേക്ക് മാറ്റിയിട്ടുമുണ്ട്. ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു തീയറ്റര്‍ ഉടമകള്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്നുള്ള ടിവി പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ചൗധരി ഫവദ് ഹുസൈന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ നേരത്തെ വിലക്കേര്പ്പെടുത്തിയിരുന്നു്. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസ്സോസിയേഷനാണ് കഴിഞ്ഞ മാസം ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്. വിലക്ക് ഉള്ളവരെ അഭിനയിപ്പിക്കാനോ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനോ ശ്രമിച്ചാല്‍ ആ സംഘടനയ്ക്കും വ്യക്തികള്‍ക്കുമെതിരെയും നടപടി എടുക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു.
കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് രാജ്യത്തോടൊപ്പം നില്ക്കുന്നു. അതിനാല്‍ പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരും', എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര നവ്നിര്മ്മാണ് സേനയുടെ ഭീഷണിയെ തുടര്‍ന്ന് ആതിഫ് അസ്ലാം, റാഹത് ഫതെ അലിഖാന് എന്നിവരുടെ ഏറ്റവും പുതിയ ഗാനങ്ങള്‍ യുട്യൂബില്‍ നിന്നും ടി സീരിസ് നീക്കം ചെയ്തിരുന്നു. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന് അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ രണ്ട് മണിക്കൂറോളം ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു.