News
ശ്രീലങ്കൻ പാർലമെന്റിലും കാശ്മീർ പ്രശ്നം ഉന്നയിക്കാമെന്ന ഇമ്രാൻ ഖാന്റെ മോഹം നടക്കില്ല; 24ന് നിശ്ചയിച്ചിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭിസംബോധന വേണ്ടെന്നുവച്ച് ശ്രീലങ്കൻ സർക്കാർ; ലങ്കൻ സന്ദർശനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവർദ്ധനെ
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം വേണ്ടെന്നുവച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രസംഗത്തില്‍ കാശ്മീര്‍ പ്രശ്നം പരാമര്‍ശിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ഇമ്രാന് ഖാന്റെ പാര്‍ലമെന്റ് സന്ദര്‍ശനം നടക്കില്ലെന്നും ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവര്‍ദ്ധനെ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുദിന ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ ഫെബ്രുവരി 24 ന് ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ശ്രീലങ്കന്‍ സ്പീക്കര്‍ മഹീന്ദ്ര അഭയ്വര്‍ദ്ധന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുമായി കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നു.
രണ്ടുദിന സന്ദര്‍ശന വേളയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്ഷെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്ഷെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തുവാന്‍ ഖാന് തീരുമാനിച്ചിരുന്നു.
അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിക്കുക എന്നത് പാക്കിസ്ഥാന് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. 2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ചുചേര്‍ത്ത സാര്‍ക്ക് നേതാക്കളുടെ വെര്‍ച്വല്‍ യോഗത്തില്‍ പോലും പാക്കിസ്ഥാന് കാശ്മീര്‍ പ്രശ്നം ഉന്നയിച്ചിരുന്നു.
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനുശേഷം ആദ്യമായി ശ്രീലങ്ക സന്ദര്‍ശിക്കുന്ന വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇമ്രാന് ഖാന്. അവസാനമായി ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് സംസാരിച്ച വിദേശ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം 2015 ലായിരുന്നു ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധനചെയ്ത് സംസാരിച്ചത്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പുകഴ്ത്തി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നല്കിയാല് പാക്കിസ്ഥാനും വളരാന്‍ സാധിക്കുമെന്നും ഇമ്രാന് ഖാന് ഒരു സ്വകാര്യപരിപാടിയില്‍ പ്രതികരിച്ചു. പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന് ഖാന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണ നേതൃത്വത്തിലുമുണ്ട്.ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകത്ത് ഏറ്റവും മുകളിലാണ്. പക്ഷേ പാക്കിസ്ഥാന് ഇന്ത്യയേക്കാള്‍ മികവുണ്ട്. നമുക്ക് കൂടുതല്‍ കഴിവുണ്ട്, പക്ഷേ ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്. അതിനു സമയമെടുക്കുമായിരിക്കും. എന്നാല്‍ പാക്കിസ്ഥാന് ടീം അങ്ങനെയാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്- ഇമ്രാന് ഖാന് വ്യക്തമാക്കി. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സാധിക്കാറില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാന് ക്രിക്കറ്റിലെ നിലവിലെ അവസ്ഥയില്‍ വിശ്വാസമുണ്ട്. കാര്യങ്ങള്‍ താമസിയാതെ മാറുമെന്നും ഇമ്രാന് പ്രതികരിച്ചു. 2018ല്‍ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയില്‍ പാക്ക് ബോര്‍ഡ് വലിയ പരിഷ്കാരം നടപ്പാക്കിയിരുന്നു. 16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോര്‍ഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകള്‍ മാത്രം മതിയെന്നായിരുന്നു തീരുമാനം. ആഭ്യന്തരതലത്തില്‍ ക്രിക്കറ്റ് കൂടുതല്‍ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.
കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുണ്ടാക്കിയ നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. സുരക്ഷാ ഭീഷണികള്‍ കാരണം പാക്കിസ്ഥാന് രാജ്യാന്തര ക്രിക്കറ്റില്‍ പിന്നോട്ടുപോയി. ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും വാശിയേറിയ ഇന്ത്യ-പാക്ക് ടൂര്‍ണമെന്റുകള്‍ നടന്നിട്ട് വര്‍ഷങ്ങളായി. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.