News

നിലവിലുള്ള എല്ലാ ഇന്ത്യൻ വിസകളും റദ്ദ് ചെയ്തത് നാളെ പ്രാബല്യത്തിൽ വരും വിധം; ഒസിഐ കാർഡ് ഉള്ളവർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിരോധിച്ചു;

ലോകത്തെ വിറപ്പിച്ച മഹാമാരിയായി കോവിഡ് 19 കത്തിപ്പടര്‍ന്നതോടെ ഇന്ത്യ നിലവിലുള്ള എല്ലാ വിസകളും റദ്ദ് ചെയ്തു. നാളെ പ്രാബല്യത്തില്‍ വരും വിധമാണ് എല്ലാ വിസകളും റദ്ദ് ചെയ്തിരിക്കുന്നത്. നയതന്ത്ര വിസകളും, യുഎന്‍, മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ വിസ, തൊഴില്‍ വിസ, പ്രോജക്ട് വിസകളൊഴികെ എല്ലാ വിസകളും മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.വിസകള്‍ സസ്പെന്‍ഡ് ചെയ്തുള്ള നിയമം ഇന്ന് അര്‍ദ്ധ രാത്രി 12 മണിക്ക് തന്നെ നിലവില്‍ വരും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

വിസ ഇല്ലാതെ യാത്ര ചെയ്യാനുള്ള ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും ഇന്ത്യയിലേക്ക് പ്രവേശനം നിരോധിച്ചു. അടിയന്തിരമായ ആവശ്യത്തിന് വേണ്ടി ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. ഫെബ്രുവരി 15ന് ശേഷം എത്തിയ എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യും. അത്യാവശ്യമില്ലാത്ത വിമാന യാത്രകള്‍ എല്ലാം ഒഴിവാക്കണം. ഇത്തരത്തില്‍ വിമാന യാത്ര ചെയ്യുന്നവര്‍ ഓര്‍ക്കേണ്ടത് നിങ്ങള്‍ ഇന്ത്യയില്‍ എത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ യ്യെപ്പെടും എന്ന വസ്തുതയാണ്.

വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും. ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ കുവൈത്ത് അടച്ചു; രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചു. അറിയിപ്പുകള്‍ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് അതിര്‍ത്തി വിട്ട് പറക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ എടുത്ത തീരുമാനങ്ങള്‍ വിനയാകുന്നത് പ്രവാസികള്‍ക്ക് ആയിരിക്കും. ആയിരക്കണക്കിന് പ്രവാസികളാണ് തങ്ങള്‍ താമസിക്കുന്ന രാജ്യത്തുകൊറോണ പിടിപെട്ടതോടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോരാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ നാളെ മുതല്‍ ഇന്ത്യ എല്ലാ വിസകളും റദ്ദാക്കിയതോടെ നാടണയണമെന്നുള്ള ഇവരുടെ പ്രതീക്ഷ വെള്ളത്തില്‍ വരച്ച വരപോലെയാകും. കൊറോണ പിടിമുറുക്കിയ ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് മടങ്ങി പോരണമെന്ന മോഹവുമായി കഴിയുന്നത്. ഇവരുടെ എല്ലാം ആഗ്രഹത്തിന് ഇന്ത്യയെടുത്ത നിലപാട് തിരിച്ചടിയാകും. ഇറ്റലിയിലെ എയര്‍പോര്‍ട്ടില്‍ നിരവധി മലയാളികളാണ് രണ്ട് ദിവസമായി കുടുങ്ങി കിടക്കുന്നത്. ഇറാനില്‍ നിന്നും നിരവധി മലയാളികള്‍ രക്ഷ തേടി കേരളാ സര്‍ക്കാരിന് വീഡിയോ ക്ലിപ്പുകള്‍ അയച്ചിരുന്നു

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close