Sports
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിടിച്ച് കെട്ടി അഫ്ഗാന് സ്പിന്നര്‍മാര്‍; അഫ്ഗാന് സ്ലോ ബൗളര്‍മാരുടെ 34 ഓവറില്‍ ടീം ഇന്ത്യ നേടിയത് വെറും 119 റണ്‍സ്; തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ കോലി നേരത്തെ പുറത്തായതും വിനയായി; കേദാര്‍ ജാദവിനും അര്‍ധ സെഞ്ച്വറി; ഹാര്‍ദിക് പാണ്ഡ്യയും തകര്ത്തടിച്ചില്ല; ഇന്ത്യയെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് വേണ്ടത് വെറും 225 റണ്‍സ്
സൗത്താംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ വിരാട് കോലി തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചത് റണ്‍മലയാണ്. മലയൊന്നും തീര്‍ത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാര്‍ പ്രതീക്ഷിച്ചു. പക്ഷേ ഗ്രൗണ്ടില്‍ നടപ്പിലാക്കാന്‍ മറ്റ് പദ്ധതികളുമായിട്ടായിരുന്നു അഫ്ഗാനികള്‍ പ്രത്യേകിച്ച് അവരുടെ സ്പിന്‍ എത്തിയത്. ടീം ഇന്ത്യയെ അഫ്ഗാന് ഒതുക്കിയത് വെറും 224റണ്‍സിനാണ്. സ്പിന്നര്‍മാരായ മുജീബ് ഉര് റഹ്മാന്, മുഹമ്മദ് നബി, റാഷിദ് ഖാന് എന്നിവരെ നേരിടാന്‍ ഇന്ത്യ നന്നായി തന്നെ ബുദ്ധിമുട്ടി.
ആദ്യ ഓവര്‍ തന്നെ സ്പിന്നറെ ഏല്‍പ്പിച്ചപ്പോള്‍ ഓപ്പണര്‍മാരായ രോഹിത്തും രാഹുലും കരുതലോടെ തുടങ്ങി. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് 1(10) മുജീബ് ഉര് റഹമാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ തന്നെ ഇന്ത്യ അപകടം മണത്തു. രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുല്‍ 30(53) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി നായകന് വിരാട് കോലി 67(63) എന്നിവര്‍ മെല്ലെ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. അനാവശ്യമായി നബിയെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് രാഹുല്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയത് വിജയ് ശങ്കര്‍ നായകനുമൊത്ത് 3ാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശങ്കര്‍ 29(41) പുറത്താകുമ്പോള്‍ സ്കോര്‍ 122. അധികം വൈകാതെ കോലിയും മടങ്ങിയപ്പോള്‍ ഇന്ത്യ കൂടുതല്‍ അപകടത്തിലായി. 5ാം വിക്കറ്റില്‍ ധോണി 28(52) കേദാര്‍ ജാദവ് 52(68) സഖ്യം 58 റണ്‍സ് നേടിയെങ്കിലും നിരവധി ഓവറുകള്‍ പാഴാക്കിയിരുന്നു.
അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പാണ്ഡ്യ പോലും ടൈമിങ് കിട്ടാന്‍ പാട്പെട്ടു. 9 പന്തുകള്‍ നേരിട്ട് വെറും 7 റണ്‍സ് മാത്രമാണ് ഹാര്‍ഡ് ഹിറ്റര്‍ക്ക് നേടാന്‍ കഴിഞ്ഞത്. അഫ്ഗാന് വേണ്ടി ഗുലാബ്ദിന്‍ നയിബ് മുഹമ്മദ് നബി എന്നിവവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുജീബ്, അഫ്താബ്, റാഷിദ് ഖാന് റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.