News

ആപ്പിളിന്റെ പുതിയ ഐ വാച്ചിനെ പരിചയപ്പെടാം

പുതിയ ചരിത്രം സൃഷ്ടിച്ച് ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ക്കു പുറമെ ആപ്പിള്‍ വാച്ചുകളും വിപണിയിലേക്ക്.  ഫോണ്‍ എന്നതിലുപരി നിരവധി സേവനങ്ങളാണ് ആപ്പിള്‍ വാച്ച് നല്‍കുക.  ആപ്പിള്‍ വാച്ചിന്റെ വിശേഷങ്ങളറിയാം.സ്വന്തമായി ഇസിജി എടുക്കുകയും കുറുപ്പടിയില്ലാതെ മരുന്ന് കല്‍പ്പിക്കുകയും ചെയ്യുന്ന ഡോട്‌റുടെ റോള്‍ വഹിക്കുന്ന ആപ്പിള്‍ വാച്ചാണ് ഇപ്പോള്‍ ആപ്പിള്‍ വിപണിയിലിറക്കിയിരിക്കുന്നത്.  വാട്ടര്‍പ്രൂഫ് അടക്കം നിരവധി പ്രത്യേകതകള്‍.  ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെല്‍ത്ത് ആപ്‌സ്, ഹെല്‍ത്ത് ആപ്‌സ്, ഓഹരി വിപണി അപ്‌ഡേഷന്‍ തുടങ്ങിയവ അറിയാന്‍ വാച്ചില്‍ സംവിധാനമുണ്ട്. ഹെല്‍ത്ത് ആപ്പുവഴി 30 സെക്കന്‍ഡിനുള്ളില്‍ ഇസിജി പരിശോധിക്കാന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. ഇതെല്ലാം നിരന്തരം നടക്കുന്ന പ്രക്രിയ ആയതിനാല്‍ ഹൃദ്രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയാം. വാച്ച് ഉപയോഗിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍തന്നെ എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പരുകളിലേക്ക് കോളുകള്‍ പോകുന്നതും പ്രത്യേകതയാണ്.  44 മില്ലിമീറ്റര്‍ ആണ് ഇതിന്റെ വലുപ്പം. വാച്ച് കെട്ടിയരിക്കുന്ന ആള്‍  കാല്‍തെന്നി വീണാല്‍പോലും മനസ്സിലാക്കി മുന്നറിയിപ്പു നല്‍കാന്‍ കഴിവുള്ളതാണു വാച്ചിലെ 'സിരി' സംവിധാനം.  അങ്ങനെ ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷയാണ് ഈ വാച്ചിന് പ്രധാനം. ഹെല്‍ത്ത് ആപ്പുവഴി 30 സെക്കന്‍ഡിനുള്ളില്‍ ഇസിജി പരിശോധിക്കാന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.   മികച്ച കണക്ടിവിറ്റിക്കായി പുതിയതരം മൈക്ക്, സ്പീക്കര്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. യുഎസിലെ ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാച്ചിലെ ആരോഗ്യ ഫീച്ചറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഡേറ്റ, വാച്ചിലും ക്ലൗഡിലും പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്തായിരിക്കും സൂക്ഷിക്കുക. ജിപിഎസ് വാച്ചിന് 399 ഡോളറും സെല്ലുലാര്‍ മോഡലിന് 499 ഡോളറുമാണു യുഎസില്‍ വില. ഈമാസം 14 മുതല്‍ പ്രീഓര്‍ഡര്‍ നല്‍കാം. ഇതോടൊപ്പം വില കുറച്ച വാച്ച്3 മോഡല്‍ 279 ഡോളറിനു ലഭ്യമാകും.  എല്ലാ പുതിയ വാച്ചുകളും വാട്ടര്‍ റെസിസ്റ്റന്‍സാണ്. വെള്ളത്തിനിടിയില്‍ രണ്ട് മീറ്റര്‍ താഴ്ചയില്‍ വരെ 30 മിനിറ്റ് കിടന്നാലും ഫോണുകള്‍ക്ക് ഒന്നും സംഭവിക്കില്ല. സൂപ്പര്‍ റെറ്റിനാ ഡിസ്‌പ്ലേയും പുതിയ തലം നല്‍കുന്നു. വില കൂടുതലാണെങ്കിലും ഇന്ന് വരെ അവതരിപ്പിക്കാത്ത മേന്മകള്‍ പുതിയ മോഡലിനുണ്ടെന്നാണ് അപ്പിളിന്റെ അവകാശവാദം.

 

 

Read more topics: # APPLE, # i watch,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close