News

അത്യാധുനിക എഫ് 35 എ ഫൈറ്റിങ് യുദ്ധവിമാനങ്ങള്‍ അമേരിക്കന്‍ വ്യോമ താവളത്തില്‍ നിന്നും പറന്നുയരുന്നത് ഒന്നിനു മേല്‍ ഒന്നായി 52 എണ്ണം;നടക്കുന്നത് ഗള്‍ഫ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍

ഇറാനില്‍ നിന്നും യുദ്ധഭീതി മുറുകിയതോടെ 52 ഇറാന്‍ കേന്ദ്രങ്ങളെ ആക്രമിക്കും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മുന്നറിയിപ്പിന് പിന്നാലെ അമേരിക്കന്‍ വ്യോമസേന അതിശക്തമായ യുദ്ധസന്നാഹങ്ങളും നല്‍കിയിട്ടുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം പല യുദ്ധങ്ങളു വിജയിക്കാന്‍ അവരെ സഹായിച്ചത് വ്യോമസേനയുടെ എഫ് 35 ഫൈറ്റര്‍ ജെറ്റുകളാണ്. ഈ ജെറ്റുകള്‍ വീണ്ടും യുദ്ധസജ്ജമാക്കിയിരിക്കയാണ ്അമേരിക്കന്‍ വോയോമ സേന.

അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാന്‍ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കും. ഇറാന്റെ 52 സ്ഥലങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. അതില്‍ പലതും ഇറാനിയന്‍ സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ഉട്ട എയര്‍ബേസില്‍ നിന്നും 52 ഫൈറ്റര്‍ ജെറ്റുകളാണ് ഒന്നിനും പുറമേ മറ്റൊന്നായി പറന്നുയര്‍ന്നത്. ഇറാന്റെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായാല്‍ ഞൊടിയിടയില്‍ പറന്നുയര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്തി ബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അഭ്യാസ പ്രകടനം.

എഫ് 35എ ശ്രേണിയിലുള്ള അത്യാധുനിക ഫൈറ്റര്‍ ജെറ്റുകളാണ് യുദ്ധസജ്ജമായി പറന്നുയര്‍ന്നത്. ഞങ്ങള്‍ പറന്നുയര്‍ന്ന് യുദ്ധസജ്ജരാണ് എന്ന മുന്നറിയിപ്പാണ് 419 ഫൈറ്റര്‍ വിങ്ങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, 388 വിങ് പറയുന്നത് ഈ അഭ്യാസ പ്രകടനം നേരത്തെ തന്നെ പ്ലാന്‍ ചെയ്തതാണ് എന്നാണ്. എങ്കിലും ഓര്‍ഡര്‍ കിട്ടിയാല്‍ ഏതു സമയവും ആക്രമണ സജ്ജരാണെന്ന് അറിയിക്കുകയാണ് യുഎസ് വ്യോമസേന. 82 മില്യണ്‍ ഡോളാണ് ഒരു എഫ് 35 എ വിമാനത്താവളത്തിന് ചിലവു വരുന്നത്. നാല് വര്‍ഷം മുമ്പാണ് ഉട്ട വ്യോമതാവളത്തിലേക്ക് എഫ് 35 എ ഫൈറ്റര്‍ ജെറ്റുകള്‍ എത്തിയത്. 4.2 ബില്യല്‍ ഡോളാണ് ഈ വിമാനങ്ങള്‍ക്ക് വേണ്ടി അമേരിക്ക ചിലവഴിച്ചത്.

'സൈനിക ഉപകരണങ്ങള്‍ക്കായി അമേരിക്ക രണ്ട് ട്രില്യണ്‍ ഡോളറാണ് ചെലവഴിച്ചതെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണിത്. ഇറാന്‍ ഒരു അമേരിക്കന്‍ താവളത്തെയോ ഏതെങ്കിലും അമേരിക്കക്കാരെയോ ആക്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ ആ പുത്തന്‍ മനോഹരമായ ഉപകരണങ്ങള്‍ അവരുടെ നേരെ അയക്കും, ഒരു മടിയും കൂടാതെ!' -ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പ് എഫ് 35 വിമാനങ്ങള്‍ ഉണ്ടെന്ന ധൈര്യത്തില്‍ തന്നെയാണ്.

എഫ് 35 എ ശ്രേണിയിലുള്ള വിമാനം കഴിഞ്ഞ വര്‍ഷമാണ് പശ്ചിമേഷ്യന്‍ യുദ്ധരംഗത്തേക്ക് അമേരിക്ക ഉപയോഗിച്ചു തുടങ്ങിയത്. ഇറാന്റെ ഭീഷണിയുടെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ ചുമതല കൂടി അമേരിക്ക ഏറ്റെടുക്കേണ്ടതായുണ്ട്. സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കന്‍ സേനയുള്ളത്. റിയാദിലെ ഇസ്‌കാന്‍ വില്ലേജ് എയര്‍ ബേസ്, കിഴക്കന്‍ പ്രവിശ്യയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസ്, ദമാമിലെ കിങ് ഫഹദ് എയര്‍ഫോഴ്‌സ് ബേസ്, ഖമീസ് മുഷൈതിലെ കിങ് ഖാലിദ് എയര്‍ ബേസ്, റിയാദ് എയര്‍ഫോഴ്‌സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ സാന്നിധ്യമുള്ളത്. ഇവിടേക്ക് എഫ് 35െൈ ഫറ്റര്‍ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു.

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close