News
ലോകത്തെ ഏറ്റവും കരുത്തനായ ഇറാന്‍കാരനെ ഗോദയില്‍ വെല്ലുവിളിക്കാന്‍ ബ്രസീലില്‍ നിന്നൊരു ഭീകരന് എത്താന്‍ പോവുകയാണ്; ഇറാനിയന്‍ സിംഹത്തെ നേരിടാന്‍ ഈ ബ്രസീലിയന്‍ കടുവയ്ക്കാകുമോ..?
ഇറാനിയന്‍ ഹള്‍ക്ക് എന്ന വിളിപ്പേരില്‍ ഗുസ്തിലോകത്ത് പ്രശസ്തനായ 29കാരന് സജാദ് ഗരീബിയുടെ ധൈര്യപൂര്‍വം ഏറ്റെടുത്ത് ബ്രസീസിലിയന്‍ ഹള്ക്കായ ഗുസ്തിക്കാരനും 27കാരനുമായ സാന്‍ോസ് അല്‍വെസ് രംഗത്തെത്തി. ഇതോടെ ഇറാനിയന്‍ സിംഹത്തെ നേരിടാന്‍ ഈ ബ്രസീലിയന്‍ കടുവയ്ക്കാകുമോ..? എന്ന ജിജ്ഞാസ നിറഞ്ഞ ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തെ ഏറ്റവും കരുത്തനായ ഇറാന്‍കാരനെ ഗോദയില്‍ വെല്ലുവിളിക്കാന്‍ ബ്രസീലില്‍ നിന്നൊരു ഭീകരന് എത്താന്‍ പോവുകയാണ്. ഇവരുടെ ഗുസ്തി കാണാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണിപ്പോള്‍.
ജനുവരിയില്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഗരീബി പുറത്ത് വിട്ട വെല്ലുവിളി സധൈര്യം ഏറ്റെടുത്തുകൊണ്ട് അല്‍വെസ് തിങ്കളാഴ്ച ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ രംഗത്തെത്തുകയും യുഒഎല്‍ എസ്പോര്ടെയ്ക്ക് വന്‍ പ്രചാരം കൊടുക്കുകയുമായിരുന്നു. ഗോദയില്‍ ആരോടും ഏറ്റ് മുട്ടാന്‍ താന്‍ തയ്യാറാണെന്നാണ് അല്‍വെസ് സന്നദ്ധനായിരിക്കുന്നത്. സ്പോണ്സര്മാര്ക്ക് പുറകില്‍ ഒളിച്ചിരിക്കാതെ തന്നോട് ഏറ്റ് മുട്ടാന്‍ മുന്നോട്ട് വരാനാണ് ഗരീബിയെ അല്‍വെസ് ഇന്‍സ്റ്റാഗ്രാമിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്. തന്നോട് റിംഗില്‍ എന്താണ് അല്വെസിന് പറയുവാനുള്ളതെന്നാണ് ലോകത്തെ കാണിക്കേണ്ടതെന്നും അല്‍വെസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നു.
ബ്രസീലിയന്‍ ജു-ജിറ്റ്സുവില്‍ പരിശീലനം നേടിയ താനടക്കമുള്ള ആരോടെങ്കിലും ഏറ്റ് മുട്ടാന്‍ ധൈര്യമുണ്ടോയെന്നാണ് ഗരീബിയുടെ വെല്ലുവിളി ഏറ്റൈടുത്ത് അല്‍വെസ് ചോദിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവരുടെ തീപാറുന്ന ഗുസ്തിയില്‍ ആരായിരിക്കും ജയിക്കുകയെന്ന കാര്യത്തില്‍ ഇരുവരുടെയും ആരാധകര്‍ പന്തയം വയ്ക്കാനും പരസ്പരം വെല്ലുവിളിക്കാനും തുടങ്ങിയിട്ടുമുണ്ട്. ഗരീബിക്ക് 178 കിലോഗ്രാമാണ് തൂക്കമെങ്കില്‍ അല്വെസിന് 104 കിലോയാണ് തൂക്കമുള്ളത്. താന്‍ തൂക്കം 120 കിലോഗ്രാമാക്കുമെന്നും ഗരീബിയും ശരീരഭാരം അതേ തൂക്കത്തിലെത്തി തന്നോട്ട് ഏറ്റുമുട്ടാനുമായിരുന്നു തിങ്കളാഴ്ച പുറത്ത് വിട്ട വീഡിയോയിലൂടെ അല്‍വെസ് വെല്ലുവിളിച്ചിരിക്കുന്നത്.
അല്‍വെസ് 2009 മുതലാണ് ഗൗരവകരമായി പരിശീലനം തുടങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ ഉയരം അഞ്ചടി എട്ടിഞ്ചാണ്. സിന്തോള് ഓയില്‍ ഇഞ്ചെക്ഷനെ തുടര്‍ന്ന് അല്‍വെസിന്റെ ഒരു കൈക്ക് 2013ല്‍ ഗുരുതരമായ തകരാറ് സംഭവിച്ചിരുന്നു. ഈ ഇഞ്ചെക്ഷനെ തുടര്‍ന്ന് കടുത്ത റിയാക്ഷനായിരുന്നു ഈ ഗുസ്തി രാജാവ് അനുഭവിക്കേണ്ടി വന്നിരുന്നത്. ഇത്തരം ഇഞ്ചക്ഷനിലൂടെ ബോഡി ബില്‍ഡര്‍മാര്‍ മസിലുകള്‍ പുഷ്ടിപ്പെടുത്തുന്നത് സര്‍വ സാധാരണമാണെങ്കിലും അത് അല്വെസിന് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇപ്പോള്‍ അവയില്‍ നിന്നും കരയകയറുന്നതിനിടെയാണ് അദ്ദേഹം ഗരീബിയുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നതെന്നത് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇവര്‍ തമ്മിലുള്ള മത്സരം ഉണ്ടാകുമെങ്കില്‍ അത് എപ്പോഴായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഐഎസ് ഭീകരരെ ഞെരിച്ച് അമര്‍ത്താനായി ഇറാനിയന്‍ ഹള്‍ക്ക് വരുന്നു എന്ന വാര്‍ത്ത വളരെ ശ്രദ്ദ നേട്ിയതാണ്.. . ഇറാന്റെ സ്വന്തം ഹള്‍ക്ക് എന്നറിയപ്പെടുന്ന ഭാരോദ്വഹന ജേതാവ് സാജദ് ഹരീബിയാണ ഐഎസിനെതിരെ പോരാടുന്ന ഇറാനിയന്‍ സൈന്യത്തിനൊപ്പം ചേരുന്നത്. മധ്യേഷ്യയിലെ ചോരക്കൊതിയന്മാരായ ഐഎസിനെ ഇല്ലാതാക്കാന്‍ അതിയായി ആഗ്രഹിക്കുന്ന സാജദ് അതിനായി പട്ടാളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
175 കിലോ ഭാരമുള്ള സാജദ് ഇറാനിയന്‍ ജനതയ്ക്ക് ആവേശം തന്നെയാണ്. തന്നേക്കാളും ഭാരം ഉയര്‍ത്തുന്ന സാജദിന് ഇറാനില്‍ 'മാര്‍വല്‍ സൂപ്പര്‍ ഹീറോ' പരിവേഷമാണുള്ളത്. തന്റെ ഭീമാകാരമായ ശരീരം തന്നെയാണ് സാജദിന്റെ പ്രത്യേകത. 'പേര്‍ഷ്യന്‍ ഹെര്‍കുലീസ്' എന്ന പേരിലും അറിയപ്പെടുന്ന സാജദ് നവമാധ്യമങ്ങളില്‍ സജീവമാണ്. 1,28,000 പേരാണ് സാജദിനെ നവമാധ്യമങ്ങളില്‍ പിന്തുടരുന്നത്. നവമാധ്യമങ്ങള്‍ വഴി യുവാക്കള്‍ക്ക് ബോഡി ബില്ഡിംഗിനെക്കുറിച്ചുള്ള ക്ലാസുകളും സാജദ് നല്‍കുന്നുണ്ട്. ഇറാനിലെ പല ഭാരോദ്വഹന മത്സരങ്ങളിലും വിജയിച്ച സാജദ് രാജ്യാന്തര വേദികളിലും ശ്രദ്ധനേടിയിട്ടുണ്ട്. ഐഎസിനെതിരെ പോരാടാന്‍ പോകുന്ന സാജദിന് ആരാധകര്‍ വന്‍ പിന്തുണയാണ് നല്‍കുന്നത്. എന്തായാലും ഇറാനിയന്‍ ഹള്‍ക്കിന്റെ മുഷ്ടിക്കു മുന്നില്‍ ഐഎസ് ഭീകരര്‍ മുട്ട് മടക്കുമെന്നാണ് ആരാധകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.