Kerala
വിധികര്‍ത്താക്കള്‍ തെറ്റായി പ്രവര്‍ത്തിച്ചാല്‍ കരിമ്പട്ടികയില്‍ ; വി ശിവന്‍കുട്ടി

കോഴിക്കോട്: കലോത്സവ മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ തെറ്റായി പ്രവര്‍ത്തിച്ചാല്‍ കരിമ്പട്ടികയിലാകുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേദികളില്‍ പ്രശ്നം ഉണ്ടാകാതെ നോക്കാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാകണം സ്റ്റേജ് ക്രമീകരണങ്ങളെന്നും മന്ത്രി അറിയിച്ചു.
കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് ഇതുവരെ പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളില്‍ 29 എണ്ണവും പൂര്‍ത്തിയായി. ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ 19 ഇനങ്ങളില്‍ 4 എണ്ണമാണ് കഴിഞ്ഞത്. രണ്ടാം ദിനമായ ബുധനാഴ്ച 59 മത്സരങ്ങളാകും നടക്കുക. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.
24 വേദികളിലായി 14,000 മത്സരാര്‍ത്ഥികളാണ് വിവിധ ഇനങ്ങളിലായി 61-മത് കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുന്നത്. വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവം അരങ്ങേറുന്നത്.