News

കണ്ണൂര്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ;തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി

കണ്ണൂര്‍: കണ്ണൂരിലെ പാറക്കണ്ടി പവിത്രന്‍ വധക്കേസില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി.2007 നവംബര്‍ ആറിനാണ് പവിത്രന്റെ കൊലപാതകം നടന്നത്. നാമത്ത് മുക്കിലെ ജലസംഭരണിക്കടുത്താണ് കൊലപാതകം നടന്നത്.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവര്‍ക്കാണ് ജീവപരന്ത്യം തടവിന് വിധിച്ചത്.

സി.പി.ഐ.എം പ്രവര്‍ത്തകന്‍ പൊന്ന്യം നായനാര്‍ റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ, മകന്‍, ഭാര്യാ സഹോദരന്‍ ഉള്‍ 23 സാക്ഷികളെയാണ് പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചത്.

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close