Kerala

കാല്‍വിരലുകളിലെ നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റി; കുരുമുളക് സ്പ്രേ പ്രയോഗം നടത്തി; സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്നു ചോദിച്ചു; തട്ടിയെടുത്ത പണം എവിടെയുണ്ട് എന്നു ചോദിച്ചും മര്‍ദ്ദനം; ഒന്നും അറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്ന് പൊലീസുകാര്‍; കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി; ഹൃദ്രോഗ ബാധിതനാണെന്നതും വകവെച്ചില്ല; ബോധം പോയപ്പോള്‍ തുടര്‍ച്ചയായി തലയില്‍ തണുത്ത വെള്ളം ഒഴിച്ചു; കള്ളക്കേസില്‍ കുടുക്കി റജിനെ പൊലീസ് മര്‍ദ്ദിച്ചത് കണ്ണില്‍ചോരയില്ലാത്ത വിധം

തിരുവനന്തപുരം: ഹൃദ്രോഗിയായ നിരപരാധിയെ മോഷണക്കേസില്‍ കുടുക്കി 21 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ രണ്ട് സിഐമാരെ സസ്പെന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ആര്യങ്കോട്, വെള്ളറട പൊലീസ് സ്റ്റേഷനുകളില്‍ വച്ചായിരുന്നു റിജിന്‍ എന്ന യുവാവിന് അതിക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് ക്രൂരതയില്‍ ശശീരം മുഴുവന്‍ തകര്‍ന്ന് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ് റിന്‍. ഈ യുവാവ് വെളിപ്പെടുത്തിയ മര്‍ദ്ദന മുറകളെ കുറിച്ചു കേട്ടാല്‍ ഇത്രയും വലിയ മര്‍ദ്ദകരാണോ പൊലീസുകാര്‍ എന്നു ആരും ചോദിച്ചു പോകും.

കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്നാണ് റജിന്‍ വ്യക്തമാക്കുന്നത്. സിഐയും എസ്ഐയും ചേര്‍ന്നാണ് ആദ്യം തന്നെ കൊല്ലാക്കൊല ചെയ്തതെന്ന് യുവാവ്പറയുന്നത്. രാത്രിയിലായിരുന്നു മര്‍ദ്ദനം നേരിടേണ്ടി വന്നത്. നാലുപേര്‍ചേര്‍ന്ന് ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മര്‍ദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനില്‍ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി- റജിന്‍ പറയുന്നു.

സമാനമായ മര്‍ദ്ദനം അടുത്ത ദിവസങ്ങളിലും നേരിടേണ്ടി വന്നതായി റജിന്‍ പറയുന്നു. കാഞ്ഞിരുംകുളത്തുകൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മര്‍ദിപ്പിച്ചു. കുരുമുളക് സ്പ്രേയും നടത്തി. അടുത്ത ദിവസം പൂവാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു. കാല്‍വിരലുകളിലെ നഖത്തിനിടയില്‍ മൊട്ടുസൂചിയും കയറ്റി. മര്‍ദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു. തുടര്‍ച്ചയായി തലയില്‍ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്. കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം തുടര്‍ന്നത്.

2017 ഒക്ടോബര്‍ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവര്‍ത്തിക്കുന്ന ടെറുമോ പെന്‍പോള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിന്‍. തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടന്‍ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു. തുടര്‍ന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാര്‍, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മര്‍ദനത്തിനിരയാക്കി. മര്‍ദ്ദനമേല്‍പ്പിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി അകത്തിടുകയും ചെയ്തു. 21 ദിവസത്തെ ജയില്‍വാസമാണ് യുവാവ് നേരിടേണ്ടി വന്നത്.

കുന്നത്തുകാല്‍ ജംക്ഷനിലുള്ള പുഷ്പരാജിന്റെ മലഞ്ചരക്കുകടയില്‍ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടര്‍ താഴ്ത്താന്‍ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണന്‍നായരുടെ കയ്യില്‍നിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നും ചോദിച്ചു മര്‍ദ്ദിച്ചു. രണ്ടു പേര്‍ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തില്‍ ഒരാള്‍ക്ക് റജിനിന്റെ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. പൊലീസ് മര്‍ദനത്തുടര്‍ന്ന് ആരോഗ്യ നില കൂടുതല്‍ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സര്‍ക്കാരിന്റെ കാരുണ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്.

അഞ്ചു ദിവസത്തെ ക്രൂരമര്‍ദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിന്‍കര കോടതിയിലെത്തിച്ച് റിമാന്‍ഡു ചെയ്തു. മര്‍ദനം മൂലം അവശനായ റജിന്റെ മൊഴി ജയില്‍ അധികൃതര്‍ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയില്‍ എത്തിച്ചു. 21 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. മോഷണവാര്‍ത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടില്‍ അപമാനിതനായി കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിടപെട്ട അവസ്ഥയും വന്നു. ഇതോടെ ജീവിതം തീര്‍ത്തും ദുഷ്‌ക്കരമായതായി യുവാവ് പറയുന്നു.

ജീവിതം തന്നെ കൈവിട്ടു പോകുന്ന ഘട്ടത്തിലാണ് യുവാ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിര സര്‍ക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിന്‍ പരാതിനല്‍കി. തുടര്‍ന്ന് സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണന്‍നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കിയത്. കേസുകളില്‍ റജിനിനെ ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. നിരപരാധിയെ കുടുക്കിയതിലൂടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനിടയായെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു.

റജിനിനെതിരായ കേസുകള്‍ പുനരന്വേഷണത്തിലാണ്. തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ബ്യൂറോയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. അജിത്കുമാര്‍, കൊല്ലം പുത്തൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ സസ്പെന്ഷന്‍ നടപടി നേരിടേണ്ട വന്നത്. വെള്ളറട സ്റ്റേഷനില്‍ ജി.അജിത്കുമാര്‍ സിഐയും ടി.വിജയകുമാര്‍ എസ്ഐയും ആയിരുന്ന കാലത്താണ് സംഭവം. അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് റജിന്‍ ആരോപിക്കുന്നത്. നാട്ടുകാരനായ ഒരു വ്യവസായിക്ക് റജിനിനോട് വിരോധമുണ്ട്. ഇയാളുടെ ഗുണ്ടകള്‍ പലവട്ടം വീട്ടിലെത്തി റജിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പൊലീസിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ അവരെ ഉപയോഗിച്ചതാണെന്നും യുവാവ് ആരോപിക്കുന്നു.

 

 

 

Read more topics: # kerala,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close