Sports

ഐ എസ് എല്ലിലെ ഗോളില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് കേരളം

കൊച്ചി: ടൂര്‍ണമെന്റില്‍ 200 ഗോളുകള്‍ അടിക്കുന്ന നാലാമത്തെ ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് .ജംഷഡ്പൂരിനെ 3-1ന് തകര്‍ത്ത കളിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം. കളി തുടങ്ങി 9ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തിരുന്നു. ബാക്ക്ഹീല്‍ ഫല്‍ക്കിലൂടെ ജിയാനുവാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ ചരിത്രത്തിലെ 200ാമത്തെ ഗോളായും മാറി.

ചെന്നൈയിന്‍ എഫ്‌സി, മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയ മുന്‍ ഐഎസ്എല്‍ ക്ലബുകള്‍. 287 ഗോളുകളുമായി എഫ്‌സി ഗോവയാണ് ഒന്നാമത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ ഗോള്‍ നേടിയത് ഇയാന്‍ ഹ്യൂം ആണ്. ചെന്നൈയിന് എതിരെയായിരുന്നു അത്.

സീസണില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ എട്ട് ജയങ്ങളിലേക്കാണ് വുകോമനോവിച്ചിന്റെ സംഘം എത്തിയത്. ഒരു കളിയില്‍ സമനിലയിലേക്ക് വീണപ്പോള്‍ മൂന്ന് മത്സരങ്ങള്‍ തോറ്റു. 25 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത്. 30 പോയിന്റോടെ മുംബൈ സിറ്റി ഒന്നാമത് നില്‍ക്കുന്നു. 

 

Read more topics:
Show More

Related Articles

Close