Kerala

ബഫർ സോൺ; കേന്ദ്രത്തിന്റെ ഹർജിയിൽ കേരളം കക്ഷിചേരും

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിൻറെ ഹർജിയിൽ കക്ഷി ചേരാൻ കേരളം സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. 23 സംരക്ഷിതമേഖലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകളിൽ ബഫർ സോൺ വിധി നടപ്പാക്കുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ നടപടി. 23 സംരക്ഷിത മേഖലകൾക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിരുന്നു. ഇതിൽ പെരിയാർ ദേശീയ ഉദ്യാനം, പെരിയാർ വന്യജീവി സങ്കേതം എന്നിവയിലൊഴികെ കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിരുന്നു. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൻ‌റെ ഹർജിയിൽ കക്ഷിചേരാൻ കേരളം അപേക്ഷ നൽകിയത്. ബഫർ സോൺ നിർബന്ധമാക്കിയ ജൂൺ മൂന്നിലെ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ ജനുവരി പതിനൊന്നിനാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് പരിഗണിക്കുന്നത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close