News

പൊലീസ് കസ്റ്റഡിയിലും കൂടത്തായിയിലെ വില്ലത്തി ഗ്ലാമര്‍

കൂടത്തായി കൊലപാതക പരമ്പരയിലെ വില്ലത്തി വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നു. ജോളി ജോസഫ് വീണ്ടും സുന്ദരിയാകാന്‍ തുടങ്ങുകയാണ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി. മുഖഭാവങ്ങളിലെ പഴയ നിസ്സഹായാവസ്ഥയും മാറുന്നു. അതായത് പൊലീസ് കസ്റ്റഡിയിലെ ജീവിതവുമായി ജോളി പൊരുത്തപ്പെടുകയാണ്. ഭര്‍ത്താവിനേയും ഭതൃ മാതാവിനേയും പിതാവിനേയും പിഞ്ചു കുഞ്ഞിനേയും അടക്കം ആറു പേരെ കൊന്നുവെന്ന പശ്ചാത്താപം പോലും ആ മുഖത്ത് ഇപ്പോള്‍ ഇല്ല.

ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും പ്രയാസവും. ഇതാണ് പതിയെ മാറുന്നത്. എന്‍ ഐ ടിയിലേക്ക് പോകുന്ന അതേ ജോളിയിലേക്ക് മടങ്ങി വരികയാണ് കൂടത്തായിയിലെ പ്രതി. അന്വേഷണസംഘം പറയുന്നത് ശരിയാണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയൊരു നൊട്ടോറിയസ് ക്രിമിനലിലൊരാളാണ് ജോളിയാമ്മ ജോസഫ്.

ആറു കൊലക്കേസുകളിലാണ് ജോളിയെ പ്രതിയായി കാണുന്നത്. ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്യുന്നു. ഭര്‍ത്താവ് റോയി തോമസ്, രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി. മാത്യു തുടങ്ങിയവരുടെ കൊലപാതകത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുന്നത്. ഇത് തീരുമ്പോള്‍ അടുത്ത കേസില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അങ്ങനെ പരമാവധി ദിവസം ജോളിയെ കസ്റ്റഡിയില്‍ വയ്ക്കുകയാണ് പൊലീസ്. അതിന് വേണ്ടിയാണ് വെവ്വേറെ എഫ് ഐ ആര്‍ ചാര്‍ജ് ചെയ്തതും. അതുകൊണ്ട് തന്നെ ഏറെ കാലം ഇനിയും പൊലീസ് കസ്റ്റഡിയില്‍ ജോളിക്ക് കഴിയേണ്ടി വരും.

 

Read more topics: # serial killer, # koodathayi, # joli,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close