News

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ദുരന്തം..ലോകത്തിന് രക്ഷയില്ല

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇന്ന് ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്..അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി വിതയ്ക്കുകയാണു കൊറോണ വൈറസ് (കോവിഡ് 19). പ്രഭവകേന്ദ്രമായ ചൈന കൂടാതെ 66 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ഇതുവരെ മൂവായിരത്തിലേറെ ജീവനാണു കവര്‍ന്നത്. കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പിലും മധ്യപൂര്‍വദേശത്തും പടര്‍ന്ന വൈറസ്, ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും ഉള്‍പ്പെടെ മരണം വിതയ്ക്കുമോ എന്ന ആശങ്കയിലാണു ലോകം.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്നതാണെന്ന് മുന്‍ മൈക്രോസോഫ്റ്റ് മേധാവിയും ആരോഗ്യ രംഗവുമായി അടുത്തു പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ ബില്‍ ഗേറ്റ്‌സ്  വര്‍ഷങ്ങളായി പറഞ്ഞു വരുന്നതുമാണ്. അത്തരമൊരു കൊലയാളി വൈറസിനെ നേരിടാനുള്ള ഒരു മുന്നൊരുക്കവും ലോകം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു.കഴിഞ്ഞയാഴ്ച മുതല്‍ കോവിഡ്-19, ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പകര്‍ച്ചരോഗാണുവിന്റെ (ുമവേീഴലി) സ്വഭാവമാര്‍ജ്ജിച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്തരത്തിലൊരു മഹാമാരിയുടെ പകര്‍ന്നാട്ടത്തെയാണ് നമ്മള്‍ ഭയന്നിരുന്നതെന്നും അദ്ദേഹംപറഞ്ഞു. കോവിഡ്-19 വൈറസ് 1957ലും 1918ലും താണ്ഡവമാടിയ ഫ്ളൂ മഹാമാരിയെ പോലെയാണെന്നാണ് ഗേറ്റ്‌സിന്റെ നിരീക്ഷണം. 

അദ്ദേഹം നടത്തിയ പേടിപ്പെടുത്തുന്ന ചില പ്രവചനങ്ങള്‍ സത്യമായി തീര്‍ന്നതുപോലെയാണ് ഇപ്പോള്‍ ലോകമെമ്പാടും കൊറോണാവൈറസ് പടരുന്നത്. കോവിഡ്-19  ഇതുവരെ ഏകദേശം 3,000 ആളുകളുടെ മരണത്തിനിടയാക്കിയെന്നും 83,000 പേര്‍ രോഗബാധിതരായെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.ലോകാരോഗ്യ സംഘടന കോവിഡ്-19 ഇതുവരെ ഒരു മഹാമാരിയാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഗേറ്റ്‌സ് ഇപ്പോള്‍ അങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങള്‍ കാശു കുറഞ്ഞ ആഫ്രിക്കന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആരോഗ്യപരിപാലനത്തിനായി ഉദ്യോഗസ്ഥരെ വിട്ടുനല്‍കുക. വൈറസ് പകരുന്നത് നിരീക്ഷിക്കുകയും വാക്സിനുകള്‍ എത്തിച്ചു നല്‍കലുമായിരിക്കും ഇവരുടെ ചുമതല. രാജ്യാന്തര ഡേറ്റാ ബെയ്സ് സൃഷ്ടിക്കുക. ഇവിടെ ഒരോ രാജ്യത്തിനും തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ പങ്കുവയ്ക്കാമെന്ന് ബില്‍ ഗെയ്റ്റ്‌സ് പറയുന്നു...രോഗത്തിനുള്ള വാക്സിനായി തീരാന്‍ സാധ്യതയുള്ള സുരക്ഷാ ടെസ്റ്റ് നടത്തപ്പെട്ട കോംപൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കണം. കൊറോണാവൈറസ് വാക്സിന്റെ ട്രയല്‍ ഘട്ടം ജൂണില്‍ തുടങ്ങിയേക്കുമെന്നാണ് ഗേറ്റ്‌സിന്റെ പ്രവചനമുണ്്ട..പക്ഷേ, ഡ്രഗ് വികസിപ്പിച്ചെടുക്കുക എന്നത് പല അടരുകളുളള ഒരു പ്രക്രിയയാണെന്നും അതിന് ഏകദേശം 100 കോടി ഡോളര്‍ അമേരിക്കയ്ക്കു മാത്രം ചെലവു വരുമെന്നുമാണ് ഗേറ്റ്‌സ് പറയുന്നത്. കോവിഡ്-19 കാരണം ഓഹരി വിപണികള്‍ മുതല്‍ സപ്ലൈ ശൃംഖലകള്‍ വരെ താറുമാറായേക്കാം.ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 100 ദശലക്ഷം ഡോളര്‍ ഇപ്പോള്‍ത്തന്നെ കോവിഡ്-19നെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു. എന്നാല്‍, രോഗത്തെ പൂര്‍ണ്ണമായും ഓടിച്ചുവിടാന്‍ കോടിക്കണക്കിനു ഡോളര്‍ മുടക്കിയേ പറ്റൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കളയാന്‍ ഒട്ടും സമയവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. 

ഡല്‍ഹിയിലും തെലങ്കാനയിലും രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈന, ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്വര്‍ദ്ധന്‍ സിംഗ് ആവശ്യപ്പെട്ടു. രാജ്യത്ത് പരിശോധനകള്‍ കര്‍ശനമാക്കി. രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ ബാധ സംശയിക്കുന്ന 23 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close