News
കോഴിക്കോട് ഷിഗല്ല ജാഗ്രത; 9 ജില്ലകളിൽ എലിപ്പനി ഭീഷണി കൂടുതൽ; യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം. നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളിൽ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എലിപ്പനി ഭീഷണി കൂടുതലുള്ളത് 9 ജില്ലകളിലാണ്. കോഴിക്കോട് ഷിഗല്ല ബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.