Kerala

സാലറി ചാലഞ്ച് വഴി പിരിച്ച തുക കെഎസ്ഇബി സര്‍ക്കാരിന് കൈമാറി; മുഖ്യമന്ത്രിക്ക് മന്ത്രി എംഎം മണി 132 കോടിയുടെ ചെക്ക് നല്‍കി; സാലറി ചാലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ചത് 136 കോടി

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി സാലറി ചാലഞ്ച് വഴി പിരിച്ച തുക കെഎസ്ഇബ ിസര്‍ക്കാരിന് കൈമാറി. മുഖ്യമന്ത്രിക്ക് മന്ത്രി എംഎം മണി 132 കോടിയുടെ ചെക്ക് നല്‍കി. സാലറി ചാലഞ്ചിലൂടെ  കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ചത് 136 കോടിയായിരുന്നു. പണം വകമാറ്റി ചെലവഴിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. 

എന്നാല്‍ വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും130 കോടി രൂപ ഉടന്‍ കൈമാറുമെന്ന് ചെയര്‍മാന്‍ അറിയിച്ചിരുന്നു. സാലറി ചാലഞ്ചിലൂടെ പണം സമാഹരിക്കല്‍ പൂര്‍ത്തിയായത് ജൂലൈയിലെന്ന് വിശദീകരണം നല്‍കിയത്.  തുക ഒരുമിച്ച് കൈമാറാന്‍ കഴിഞ്ഞ മാസം തീരുമാനമെടുത്തെന്നും ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞിരുന്നു.

നിരവധിപേരുടെ ജീവന്‍ അപഹരിക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രളയത്തില്‍നിന്ന് കരകയറാനുള്ള സഹായം എന്ന നിലയിലാണ് സാലറി ചലഞ്ചിന് രൂപംകൊടുത്തത്. സുപ്രീംകോടതി, ഹൈക്കോടതി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, റെയില്‍വേ ബോര്‍ഡ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.  

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close