News
കാമുകന് അന്ത്യയാത്ര നല്കി കാമുകി; ചിത്രങ്ങള്‍ വൈറല്‍

സ്റ്റെഫാനി റേ എന്ന 15 കാരി തന്റെ 16കാരനായ കാമുകന് ബ്ലേക്ക് വാര്‍ഡിന് ആശുപത്രിക്കിടക്കയില്‍ വച്ച് അന്ത്യയാത്രയാക്കിയത് ശ്രദ്ധയമാകുന്നു. കടലില്‍ വീണ് അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് ബ്ലേക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരു നിമിഷം പോലും മാറാതെ ഒപ്പം നില്‍ക്കുകയായിരുന്നു സ്റ്റെഫാനി. ബ്ലേക്കിന്റെ വെന്റിലേറ്റര്‍ ഓഫാക്കാന്‍ പോവുകയാണ് എന്ന് വിവരം ഡോക്ടര്‍മാര്‍ സ്റ്റെഫാനിയെ അറിയിച്ചപ്പോള്‍ ബെഡില്‍ കയറി കാമുകന്റെ ഒപ്പം കിടന്ന് പൊട്ടിക്കരയുകയാണ് സ്റ്റെഫാനി ചെയ്യതത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാനായി കുടുംബസമ്മേതം കഴിഞ്ഞ ആഴ്ച വെയില്‍സിലെ ഗൈ്വനെഡിലെ ടൈവിനിലുള്ള ബീച്ചിലെത്തിയിരുന്ന ബ്ലേക്ക് വാര്‍ഡ് കടുത്ത തിരയില്‍പ്പെടുകയായിരുന്നു. വാര്‍ഡിനൊപ്പം കടലില്‍ പെട്ട മറ്റ് കൗമാരക്കാരെയും രക്ഷിച്ചിരുന്നുവെങ്കിലും അത്യാസന്നനിലയിലായിരുന്നു ബ്ലേക്ക്. അപകടത്തില്‍ പെട്ട വാര്‍ഡിനെ ലിവര്‍പൂളിലെ ആല്ഡെര് ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
തുടര്‍ന്ന് ഇവിടെ വച്ച് ലൈഫ് സപ്പോര്‍ട്ട് സംവിധാനം പ്രദാനം ചെയ്യുകയും ചെയ്തിരുന്നു. കൗമാരക്കാര്‍ ഈ വിധത്തില്‍ കടലില്‍ പെട്ടുവെന്നറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ഹെലികോപ്റ്ററുകള്‍, മൂന്ന് ലൈഫ് ബോട്ടുകള്‍, രണ്ട് കോസ്റ്റ് ഗാര്‍ഡ് ടീമുകള്‍, പാരാമെഡിക്സ്, പൊലീസ് തുടങ്ങിയവര്‍ തീരത്തേക്ക് എത്തിയിരുന്നു. വാര്‍ഡിന് നല്‍കിയിരുന്ന ലൈഫ് സപ്പോര്‍ട്ട് ശനിയാഴ്ച ഓഫാക്കാന്‍ ഡോക്ടര്‍മാരും നെക്സ്റ്റ് ഓപ് കിന്നും തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ തന്റെ കാമുകന്റെ മരണം ഉറപ്പായതോടെയാണ് പിടിച്ച് നില്ക്കാനാവാതെ സ്റ്റെഫാനി ബെഡില്‍ ഒപ്പം കയറിക്കിടന്നാണ് ബ്ലേക്കിനെ യാത്രയാക്കിയത്.