News

ലോക്‌സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ; വ്യാപക അക്രമം നടന്ന പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ നാളെ വിധിയെഴുത്ത്

ഡല്‍ഹി: ലോക്‌സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ. 59 സീറ്റുകളിലേക്കാണ് വോട്ടെടു്പപ് നടക്കുന്നത്. വ്യാപക അക്രമം നടന്ന പശ്ചിമ ബംഗാളിലെ  9 മണ്ഡലങ്ങളില്‍ നാളെ വിധിയെഴുത്ത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നു. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂര്‍ത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്‌സിറ്റ് പോള്‍ സൂചനകള്‍ നാളെ വൈകിട്ട് പുറത്തു വരും.

 

 

 

Read more topics: # loksabha election,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close