India

ബംഗളുരു നഗരത്തില്‍ നാലേക്കര്‍ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവില്‍ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂര്‍ണ്ണമായി എസി ചെയ്ത സെമിനാരിയും; ഫാങ്കോയുടെ രഹസ്യ ജീവത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍

 

ലൈംഗിക പീഡന വിവാദത്തില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍ ജലന്ധറിലെ പ്രവര്‍ത്തന രീതികളും ദുരൂഹത നിറഞ്ഞതാണ് ബിഷപ്പ് ഫ്രാങ്കോ വൈദികര്‍ക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) സംശയങ്ങളുടെ നിഴലിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും പ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലുളത്. രണ്ടു വര്‍ഷം മുന്‍പാണ് ഇത്തരമൊരു സഭയ്ക്ക് ബിഷപ്പ് ഫ്രാങ്കോ രൂപം നല്‍കിയത്. സാമ്പത്തിക ശക്തിയായി മാറാനും സ്വത്ത് ആര്‍ജ്ജിക്കാനുമുള്ള നീക്കമായിരുന്നു ഇത്. വിശ്വസ്തരായ തട്ടിപ്പുകാരെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ച് സന്യാസ സഭയുടെ പ്രവര്‍ത്തനം മുന്നോട്ട് പോവുകയാണ്. കന്യാസ്ത്രീകളെ സൃഷ്ടിക്കാനും ഇതിലൂടെ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിച്ചിരുന്നു.

 

Show More

Related Articles

Close