Sports
രണ്ടു ഗോളുകള്‍ക്ക് മിന്നും വിജയം; ആന്‍ഫീല്‍ഡില്‍ വിയ്യാറയലിനെ കീഴടക്കി ലിവര്‍പൂള്‍

ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ വിയ്യാറയലിനെ കീഴടക്കി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണു ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വിജയം. രണ്ടാം പകുതിയില്‍ 53, 55 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.
ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ലിവര്‍പൂളിനെ പിടിച്ചുകെട്ടിയ വിയ്യാറയലിനു രണ്ടാം പകുതിയില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതു തിരിച്ചടിയായി. 53ാം മിനിറ്റില്‍ സ്പാനിഷ് ക്ലബ് താരം പെര്‍വിസ് എസ്തുപിനന്‍ ആണ് സെല്‍ഫ് ഗോള്‍ നേടിയത്.
ലിവര്‍പൂള്‍ മധ്യനിര താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്റെ ക്രോസ് തട്ടിയകറ്റാനുള്ള ശ്രമമാണു സെല്‍ഫ് ഗോളില്‍ കലാശിച്ചത്. തൊട്ടുപിന്നാലെ 55ാം മിനിറ്റില്‍ സാദിയോ മനെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടി. ആറ് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിയ്യാറയലിന്റെ ആദ്യ തോല്‍വിയാണിത്.