Kerala

രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം; നിഷ്‌ക്രിയ ദയാവധത്തിന്റെ സാധ്യതകൾ തേടി; അരുണാട്ടകരയിലെ ഡോക്ടർ രചിക്കുന്നത് പുതു ചരിത്രം; ലിവിങ് ബില്ലിൽ രോഗിയുടെ അവകാശ സംരക്ഷണത്തിന് ജോസ് ബാബു; തൃശൂർ പാലിയേറ്റിവ് കെയറിലെ ഡോക്ടർ ചർച്ചയാകുമ്പോൾ

 

 തൃശൂര്‍ പാലിയേറ്റിവ് കെയറിലെ ഡോക്ടറായ അരണാട്ടുകര സ്വദേശി ജോസ് ബാബു പുതുമാതൃക സൃഷ്ടിക്കുകയാണ്. രോഗിയുടെ മൂല്യങ്ങളുമായി ഒത്തുപോകാത്ത ചികിത്സാവിധികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രോഗി തന്നെ മുന്‍കൂറായി എഴുതി വയ്ക്കുന്ന രേഖയായ ലിവിങ് വില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ജോസ് ബാബു.

വെന്റിലേറ്ററില്‍ കിടത്തിയും മറ്റും ജീവന്‍ നീട്ടിക്കൊണ്ടുപോകേണ്ടതില്ല എന്ന് രോഗിക്ക് മുന്‍കൂറായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന രേഖയാണ് ലിവിങ് വില്‍. 2018 മാര്‍ച്ചില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ജോസ് ബാബു ആണ് ലിവിങ് വില്‍ രജിസ്റ്റര്‍ ചെയ്തത്. രോഗി അബോധാവസ്ഥയിലാകുകയോ അര്‍ധ ബോധാവസ്ഥയില്‍ ആകുകയോ ചെയ്യുമ്പോള്‍ ഈ രേഖ പ്രസക്തമാകും. 2015 ല്‍ കോമണ്‍ കോസ് എന്ന സംഘടനയാണ് സംഘടനയാണ് സുപ്രീംകോടതിയില്‍ ലിവിങ് വില്‍ ഇന്ത്യയില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തനിക്ക് ആവശ്യമില്ലാത്ത ചികിത്സകള്‍ ചൂണ്ടിക്കാണിക്കാന്‍ ഈ വില്‍ പ്രകാരം രോഗിക്ക് അവകാശമുണ്ടെങ്കിലും ഏതൊക്കെ ചികിത്സ വേണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല.

രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയില്‍ കഴിയുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, നിയമപ്രകാരമുള്ള നടപടികള്‍ക്ക് ശേഷം ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതിനെയാണ് നിഷ്‌ക്രിയ ദയാവധം എന്ന് പറയുന്നത്. ഇതിനു രോഗിയുടെ മുന്‍കൂര്‍ സമ്മതപത്രം അഥവാ ലിവിങ് വില്‍ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാള്‍ മരണപത്രം മുന്‍കൂട്ടി എഴുതി വച്ചിരിക്കണം. നിഷ്‌ക്രിയ ദയാവധം ലോകത്ത് വിവിധ രാജ്യങ്ങളില്‍ നിയമവിധേയമാണ്. ഇന്ത്യയിലും പ്രത്യേക കേസുകളില്‍ സുപ്രീംകോടതിയുടെ അനുമതിപ്രകാരം നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിഷ്‌ക്രിയ ദയാവധം കര്‍ശന ഉപാധികളോടെ സുപ്രീംകോടതി നിയമവിധേയമാക്കിയത് 2018 മാര്‍ച്ച് 9 നാണ്.

രാജ്യത്ത് വേറെ ആരെങ്കിലും ലിവിങ് വില്‍ രജിസ്റ്റര്‍ ചെയ്തതായി രേഖകള്‍ ലഭ്യമല്ല. രോഗി അബോധാവസ്ഥയിലോ അര്‍ധബോധാവസ്ഥയിലോ ആകുമ്പോള്‍ ഈ രേഖ പ്രസക്തമാകും. സുബോധത്തോടെ വേണം വില്‍ രജിസ്റ്റര്‍ ചെയ്യാന്‍. 2 സാക്ഷികളുടെ ഒപ്പോടെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്‍പില്‍ രജിസ്റ്റര്‍ ചെയ്യണം. ജീവിതാന്ത്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് ഇത് അനുസരിക്കാന്‍ ബാധ്യതയുണ്ട്. രോഗി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയുണ്ടെങ്കില്‍ ഡോക്ടര്‍ക്കു ചികിത്സ തുടരാം. തര്‍ക്കമുണ്ടെങ്കില്‍ ഹൈക്കോടതി പരിഹരിക്കണം.

ജീവന്‍ നിലനിര്‍ത്തുന്ന ഉപാധികള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ ഇതിന് ആവശ്യമാണ്. ലിവിങ് വില്‍ നടപ്പിലാക്കാന്‍ രോഗിക്കു വിശ്വാസമുള്ള ഒരു വ്യക്തിയെ നിര്‍ദ്ദേശിക്കാം. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും വില്‍ പരിഷ്‌കരിക്കാം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close